Chapter Title : ഐഷു 1 [VaSco]
ഐശ്വര്യയെ കുറിച്ചായിരുന്നു. എന്റെ മുഖത്തെ ഭാവം കണ്ടു കൊണ്ട് മേഡം പറഞ്ഞു.
"എന്താ ആദി . എന്ത് പറ്റി. എന്റെ ആദിക്ക് വിശക്കുന്നുണ്ടാവും അല്ലെ. ഞാൻ ഈ വേഷം മാറി വരാം. എന്നിട്ട് നമുക്ക് കഴിക്കാം. അതിന് മുൻപ് നമുക്ക് ചെറുതൊന്ന് അടിക്കാം. ഇത്രയും സന്തോഷത്തിൽ ഇരിക്കുമ്പോൾ രണ്ട് അടിച്ചില്ലെങ്കിൽ പിന്നെ എന്താ ഒരു രസം. ഞാൻ വേഗം വരാം. "
അതും പറഞ്ഞു അടുക്കള വാതിൽക്കലേക്ക് നോക്കിയ മേഡം ഐശ്വര്യ വരുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം എന്റെ ചുണ്ടിൽ അമർത്തി ഉമ്മ വെച്ചു.
പിന്നെ എഴുന്നേറ്റു പോകാൻ നോക്കിയ മേഡത്തെ കെട്ടിപിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
"ഇവിടെ ഇരിക്ക് ലച്ചു. ഈ വേഷത്തിൽ ഞാൻ എന്റെ ലച്ചുവിനെ കുറച്ചു സമയം കൂടെ കാണട്ടെ."
"എന്റെ ആദിക്ക് കുറച്ചു കഴിഞ്ഞാൽ ഇത് പോലും ഇല്ലാതെ എന്നെ കാണാലോ. അത് പോരെ?"
മേഡം അൽപ്പം നാണത്തോടെ പറഞ്ഞു. അത് കേട്ട് എനിക്ക് സന്തോഷം തോന്നി. തന്റെ പുരുഷത്വം ഇന്ന് തെളിയിക്കാൻ പോകുന്നു. അതിന്റെ സന്തോഷത്തിൽ ഞാൻ മേഡത്തെ ഒന്ന് കൂടെ കെട്ടിപിടിച്ചുകൊണ്ട് ആ ചുണ്ടുകൾ നുണയാൻ തുടങ്ങി.
കുറച്ചു സമയം അങ്ങനെ നുണഞ്ഞ ശേഷം ഞാൻ മേഡത്തെ നോക്കി ചിരിച്ചു.
"എന്റെ കള്ളന്. കുറച്ചു സമയം കൂടെ കാത്തിരിക്കാൻ മേലെ. എന്റെ കള്ളൻ കുറച്ചു കൂടെ ക്ഷമിക്ക്. അതിന് ശേഷം ഞാൻ എല്ലാം തരാം. "
ആ സമയം ഒരു ട്രേയിൽ മൂന്ന് ഗ്ലാസ്സ് ജ്യൂസുമായി ഐശ്വര്യ അവിടേക്ക് വന്നു. അവൾ എന്റെ മുന്നിൽ കുനിഞ്ഞു കൊണ്ട് ആ ട്രെ
💬 Comments
View all comments