Chapter Title : ഐഷു 1 [VaSco]
"അതൊക്കെ മമ്മിയുടെ വെറും തോന്നലാ. അല്ലെങ്കിലും മമ്മിക്ക് ഇങ്ങനെയുള്ള വേഷമൊന്നും പിടിക്കില്ലല്ലോ. പുറത്ത് പോകുമ്പോൾ എപ്പോഴും സാരി. ഇവിടെ വന്നാൽ ഒരു നൈറ്റി. അതിന്റെ മുകളിൽ ഒരു ഗൗൺ. " ഐശ്വര്യ പറഞ്ഞു.
"നീ പോ പെണ്ണേ. അല്ലാതെ നിന്നെ പോലെ ഇങ്ങനെ ഉള്ള കോലമൊന്നും നിൽക്കാൻ എന്നെ കൊണ്ട് കഴിയില്ല. "
അങ്ങനെ പറഞ്ഞ ശേഷം വീണ്ടും എന്റെ അടുത്തായി ഇരുന്നുകൊണ്ട് മേഡം ഐശ്വര്യയെ നോക്കി പറഞ്ഞു..
" കണ്ടില്ലേ ആദി, വിവാഹം പറഞ്ഞുറപ്പിച്ച പെണ്ണാ. എന്നിട്ടാ ഇങ്ങനെ ഒരു കോലവും കെട്ടി നിൽക്കുന്നത്. മറ്റാരും കാണേണ്ട നിന്നെ ഈ കോലത്തിൽ. അങ്ങനെയുണ്ട് കാണാൻ."
ഐശ്വര്യയുടെ വിവാഹം പറഞ്ഞുറപ്പിച്ചതാണ് എന്നത് എനിക്കൊരു പുതിയ അറിവായിരുന്നു. പിന്നെ എന്തിനാണ് അവൾ എന്നോട് എന്തോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത്. എന്റെ ചുണ്ടിൽ ഉമ്മ വെച്ചത്.
"ഈ കോലത്തിനു എന്താ കുഴപ്പം. നല്ല ഭംഗിയില്ലേ. അല്ലേ ആദിയേട്ടാ. "
അവളുടെ ചോദ്യം എന്നെ ഒന്ന് കുഴക്കി. എന്ത് പറയും എന്ന് അറിയാതെ ഞാൻ അവളെ നോക്കി ചിരിച്ചു .
"പിന്നേ നല്ല ബെസ്റ്റ് കോലമല്ലേ. കാണാനുള്ളതൊക്കെ നന്നായി എടുത്തു കാണുന്നുണ്ട്. പോയി ഈ വേഷം മാറി വേറെ വല്ലതും എടുത്തിട്ടിട്ട് വാ പെണ്ണേ. " മേഡം പറഞ്ഞു. മേഡം പറഞ്ഞത് കേട്ട ഉടനെ ചിരിച്ചു കൊണ്ട് ഐശ്വര്യ പറഞ്ഞു.
"എന്റെ മമ്മി ഇതൊക്കെയാ ന്യൂ സ്റ്റൈൽ. ഞങ്ങൾ ജെൻസികൾ ഇതുപോലെ ഉള്ളതൊക്കെയാ ഇപ്പോൾ ഉടുക്കാറ്. മമ്മി ഓൾഡ് ആയത് കൊണ്ട് മമ്മിക്ക് ഇതൊന്നും അറിയാത്തതാ. പിന്നെ വിവാഹം വരയല്ലേ ഇതുപോലെയുള്ളത്
💬 Comments
View all comments