0%

Chapter Title : ഐഷു 1 [VaSco]

Author : VaSco Read All Parts 320.8K

ഓക്കെ ഉടുത്തു നടക്കാൻ പറ്റു. അതിന് ശേഷം കെട്ടുന്നവന്റെ ഇഷ്ടം നോക്കി വേണ്ടേ വേഷം കെട്ടാൻ. അതുവരെയെങ്കിലും ഞാൻ ഇങ്ങനെ ഉള്ളതൊക്കെ ഉടുത്തു നടന്നോട്ടെ. "

"പിന്നേ ഒരു ഓൾഡും ജെൻസിയും. നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. . ആ നീ എന്തെങ്കിലും ഉടുക്ക്. വിവാഹം വരയല്ലേ ഇതൊക്കെ ഞാൻ കാണേണ്ടതുള്ളൂ. " മേഡം പറഞ്ഞു.

"അതാ ഞാനും പറഞ്ഞത്. അതുവരെയെങ്കിലും എനിക്ക് ഇഷ്ടമുള്ളതൊക്കെ ഞാൻ ഉടുത്തോട്ടെ എന്ന്. അല്ലെങ്കിൽ പിന്നെ ആദിയേട്ടനെ പോലെ ഉള്ള ആരെയെങ്കിലും കെട്ടണം. അതാകുമ്പോൾ എനിക്ക് ഇഷ്ടം ഉള്ളത് ഉടുക്കലോ." ഐശ്വര്യ പറഞ്ഞു.

"എന്നാ പിന്നെ എന്തിനാ ആദിയേട്ടനെ പോലെ ആക്കുന്നത്. ആദിയേട്ടനെ തന്നെ കെട്ടിക്കോ. " മേഡം ചിരിയോടെ പറഞ്ഞു.

"എനിക്ക് സമ്മതമാ. വേണമെങ്കിൽ ഇപ്പോൾ തന്നെയാകാം." ഐശ്വര്യ പറഞ്ഞു.

"അയ്യടാ. അപ്പോൾ നിന്നെ കെട്ടാൻ വരുന്ന ചെക്കൻ ആരെ കെട്ടും. നിന്റെ അമ്മയെയോ.." മേഡം പറഞ്ഞു.

"അത് ശരിയാ. മമ്മി ആ ചെക്കനെ കെട്ടിക്കൊ. ഞാൻ ആദിയേട്ടനെ കെട്ടിക്കോളാം. " ഐശ്വര്യ ചിരിയോടെ പറഞ്ഞു.

"പോയിക്കോണം എന്റെ മുന്നിൽ നിന്ന്. കൊച്ചു കുട്ടികളുടെ പോലെയുള്ള ഉടുപ്പും ഇട്ട് അവൾ എന്നെ പഠിപ്പിക്കാൻ വന്നിരിക്കുന്നു. പോയി കണ്ണാടിയിൽ നോക്ക്. അപ്പോൾ കാണാം മോളുടെ എല്ലാം പുറത്ത് കാണുന്നത്.. " മേഡം ദേഷ്യം ഭാവിച്ചുകൊണ്ട് പറഞ്ഞു. അപ്പോൾ അതുപോലെ തന്നെ ഐശ്വര്യയും പറഞ്ഞു.

"പിന്നെ പറയുന്ന ആളെ കണ്ടാലും മതി. എന്നേക്കാൾ ഇത്തിരി തുണി മമ്മിക്ക് കൂടുതൽ ഉണ്ടെന്നേ ഉള്ളൂ. മമ്മിയുടെയും പലതും പുറത്ത് കാണാം. . അതുകൊണ്ട് കൂടുതൽ

💬 Comments

View all comments