Chapter Title : ഐഷു 1 [VaSco]
ഡയലോഗ് ഇങ്ങോട്ട് വേണ്ട. " അങ്ങനെ പറഞ്ഞ ശേഷം ജ്യൂസ് കുടിച്ച ഗ്ലാസും ട്രേയും എടുത്തു ഐശ്വര്യ അടുക്കളയിലേക്ക് പോയി.
അപ്പോൾ മേഡം പറഞ്ഞു.
" മോളെ, ആ ഗ്ലാസ് ഇവിടെ വെച്ചിട്ട് , ഈ ഫുഡിന്റെ കവറൊക്കെ എടുത്തു ഡയിനിങ് റൂമിൽ കൊണ്ട് വെക്ക്. "
"എന്റെ വേഷത്തെ കുറ്റം പറഞ്ഞതല്ലേ അതുകൊണ്ട് എനിക്ക് ഇപ്പോൾ സൗകര്യം ഇല്ല. മമ്മി തന്നെ കൊണ്ട് വെച്ചാൽ മതി. " ഐശ്വര്യ മുഖം വീർപ്പിച്ചുകൊണ്ട് അടുക്കളയിലേക്ക് നടന്നു. അത് കണ്ടു ഞാൻ പറഞ്ഞു.
"എന്തിനാ ലച്ചു. അവളെ വെറുതെ ദേഷ്യം പിടിപ്പിച്ചത്. അവൾ പിണങ്ങി എന്നാ തോന്നുന്നത്. "
"അവൾ പിണങ്ങിയിട്ട് എവിടെ വരെ പോകും. അവളുടെ പിണക്കം എങ്ങനെ മാറ്റണം എന്ന് എനിക്കറിയാം. അതോർത്തു എന്റെ ആദികുട്ടൻ വിഷമിക്കേണ്ട. "
അതും പറഞ്ഞു മേഡം എഴുന്നേൽക്കും മുൻപ് ഐശ്വര്യ വന്ന് ഫുഡിന്റെ കവർ എടുത്തു കൊണ്ട് പോയി. അതു കണ്ടു ചിരിച്ചു കൊണ്ട് മേഡം റൂമിലേക്ക് പോയി.
വേഷം മാറാൻ ആയിരിക്കും എന്ന് കരുതിയ എന്റെ മുന്നിൽ 'ജാക്ക് ഡാനിയലിന്റെ' ഒരു കുപ്പിയാണ് മേഡം കൊണ്ട് വെച്ചത്.
എന്റെ അടുത്ത് ഇരുന്ന മേഡം എന്നോട് ചോദിച്ചു.
"അപ്പോൾ ആഘോഷം തുടങ്ങാം അല്ലേ ആദി.?"
"ആഘോഷം നമ്മൾ നേരത്തെ തുടങ്ങിയില്ലേ?" ഐശ്വര്യ അവിടെ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ഞാൻ മേഡത്തിന്റെ ചുണ്ടിൽ ഉമ്മ വെച്ച ശേഷം പറഞ്ഞു. ഞാൻ പറഞ്ഞത് എന്ത് ആഘോഷത്തെ കുറിച്ച് ആണെന്ന് മനസ്സിലാക്കിയ മേഡം നാണം കലർന്ന ചിരിയോടെ പറഞ്ഞു.
"അത് വേറെ ആഘോഷം.
💬 Comments
View all comments