0%

Chapter Title : ഐഷു 1 [VaSco]

Author : VaSco Read All Parts 321.2K

ആദ്യം ഈ ആഘോഷം. പിന്നെ ആ ആഘോഷം. "

അങ്ങനെ പറഞ്ഞ ശേഷം മേഡം അടുക്കളയിൽ നോക്കി വിളിച്ചു.

"മോളെ. ഒന്ന് ഇങ്ങ് വന്നേ. "

"എന്താ മമ്മി. " എന്ന് ചോദിച്ചുകൊണ്ട് ഐശ്വര്യ അവിടേക്കു വന്നു. എന്റെ മുന്നിൽ ഇരിക്കുന്ന കുപ്പിയിൽ നോക്കിയിട്ട് പറഞ്ഞു.

"മമ്മി. ആഘോഷം തുടങ്ങിയോ.? എന്നാ ഞാൻ ഇപ്പോൾ വരാം."

അങ്ങനെ പറഞ്ഞ ശേഷം ഐശ്വര്യ അടുക്കളയിൽ പോയി ഫ്രിഡ്ജ് തുറന്ന് സോഡയും ഗ്ലാസും പിന്നെ ഇപ്പോൾ വാങ്ങിയ ഫുഡിൽ നിന്ന് ചിക്കൻ ചില്ലിയും . പൊറോട്ടയും. ബീഫ് ഫ്രൈയും എടുത്തു വന്നു.

എല്ലാം ആ ടീ ടേബിളിൽ നിരത്തി വെച്ച ശേഷം പറഞ്ഞു.

"ഒഴിച്ചോ. ഞാൻ റെഡിയാ."

"അയ്യടാ! ഇത് നിനക്കല്ല. ഇത് എനിക്കും ആദിക്കും മാത്രമാ. " മേഡം പറഞ്ഞു.

"അത് അങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി. എനിക്കും വേണം. " ഐശ്വര്യ പറഞ്ഞു.

"പറ്റില്ല. നിനക്ക് ഫ്രൂട്ടിയുണ്ട്. നീ അത് കുടിച്ചാൽ മതി. ഇതൊന്നും കുടിക്കാൻ മാത്രം നീ വളർന്നിട്ടില്ല. ."

"ആദിയേട്ടന്റെ മുന്നിലായിപ്പോയി അല്ലെങ്കിൽ ഞാൻ വളർന്നോ എന്ന് മമ്മിക്ക് കാണിച്ചു തന്നേനെ. പ്ലീസ് മമ്മി. ഒരു പെഗ്ഗ്. ഒരേയൊരു പെഗ്ഗ്. അത് മാത്രം മതി. പിന്നെ ഞാൻ ചോദിക്കില്ല ".

ഐശ്വര്യ ആദ്യം ദേഷ്യത്തോടെയും പിന്നെ യാചിക്കു പോലെ പറഞ്ഞു. അത് കേട്ട് ചിരിച്ച ശേഷം മേഡം അവളോട് ചോദിച്ചു.

"അപ്പോൾ എന്റെ മോളുടെ പിണക്കം മാറിയോ..? "

"അതിന് എനിക്ക് പിണക്കം ഒന്നുമില്ലായിരുന്നു. അല്ലെങ്കിലും ഞാൻ എന്റെ മമ്മിയോട്‌ പിണങ്ങുമോ..?" അങ്ങനെ

💬 Comments

View all comments