0%

Chapter Title : ഐഷു 1 [VaSco]

Author : VaSco Read All Parts 321.7K

പറഞ്ഞ ശേഷം ഐശ്വര്യ മേഡത്തെ കെട്ടിപിടിച്ചു മേഡത്തിന്റെ കവിളിൽ ഉമ്മ വെച്ചു.

പിന്നെ മൂന്ന് ഗ്ലാസുകളിലായി മദ്യം നിറഞ്ഞു. മൂന്ന് പേരും ചിയേർസ് പറഞ്ഞു ആദ്യ പെഗ്ഗ് അകത്താക്കി.

ആദ്യ പെഗ്ഗ് അടിച്ചതും ഐശ്വര്യ പറഞ്ഞു.

"മമ്മി. ഇത്രയും വലിയൊരു കാര്യം ചെയ്തു തന്ന ആദിയേട്ടന് ഈ ഒരു ട്രീറ്റ് മാത്രം കൊടുത്താൽ പോര. വേറെയും എന്തെങ്കിലും കൊടുക്കണം."

"അതിന് ഇതു കൊണ്ട് നിർത്തി എന്ന് ആര് പറഞ്ഞു. " അങ്ങനെ പറഞ്ഞ ശേഷം മേഡം എന്നെ നോക്കി കണ്ണിറുക്കി കാണിച്ച ശേഷം പറഞ്ഞു.

"ഇനി മുതൽ നമ്മുടെ കമ്പനിയുടെ മാനേജർ ആണ് ആദി. കമ്പനി മാനേജർ മാത്രമല്ല. എന്റെ മാനേജറും. എന്ന് വെച്ചാൽ എന്റെ പ്രൈവെറ്റ് സെക്രട്ടറി. പിന്നെ ഇന്നത്തെ ഈ പ്രോജക്ടിന്റെ ലാഭത്തിന്റെ 20% ആദിക്ക് ഉള്ളതാ. അതിന്റെ കൂടെ സാലറി വേറെയും.

പിന്നെ ഇനിമുതൽ ആദി ചെയ്യുന്ന ഇതുപോലെ ഉള്ള എല്ലാ വർക്കിന്റെയും ലാഭത്തിന്റെ 20% ആദിക്ക് ഉള്ളതാ. എന്താ ഇത് പോരെ. ".

മേഡം പറയുന്നത് കേട്ട് ഞാൻ ഞെട്ടി. സ്വപ്നത്തിൽ പോലും ഞാൻ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആണ് ഇപ്പോൾ മേഡം പറഞ്ഞതും നടക്കുന്നതും.

"അത് മാത്രമല്ല. മറ്റൊന്നും കൂടെയുണ്ട്. അത് പിന്നെ പറയാം. "

എന്ന് പറഞ്ഞ ശേഷം വീണ്ടും ഓരോ ഗ്ലാസുകളിലും മദ്യം നിറച്ചു. അതിന് ശേഷം ഐശ്വര്യയോട് പറഞ്ഞു.

"ഇത് നിന്റെ ലാസ്റ്റ് പെഗ്ഗിന്റെ കോട്ടയാണ്. ഇതും കൂടെ കഴിച്ച ശേഷം. എന്തെങ്കിലും എടുത്തു കഴിച്ചു എവിടെയേലും പോയി ചുരുണ്ടോണം. "

"അപ്പോൾ ഒന്ന് കൂടെയില്ലേ.? ഒരു

💬 Comments

View all comments