0%

Chapter Title : ഐഷു 2 [VaSco]

Author : VaSco Read All Parts 87.6K

തന്നാൽ മാത്രം മതി." അവൾ തിരിഞ്ഞു നോക്കാതെ പറഞ്ഞു.

"ഇറങ്ങാൻ പറഞ്ഞാൽ ഇറങ്ങിക്കോണം. മര്യദയ്ക്ക് എന്റെ കൂടെ വന്ന് എന്താ വേണ്ടത് എന്ന് വെച്ചാൽ വാങ്ങി കഴിച്ചോണം. നിന്നെ കൂടെ താമസിപ്പിച്ചില്ല എന്നത് കൂടാതെ നിനക്ക് കഴിക്കാനും ഒന്നും വാങ്ങി തന്നില്ല എന്ന കുറ്റം കൂടെ കേൾക്കാൻ എനിക്ക് വയ്യ. അല്ലെങ്കിലും ഇന്നലെ മുതൽ നീ ഒന്നും കഴിക്കാതിരിക്കുന്നതല്ലേ. അതുകൊണ്ട് നീ ഇപ്പോൾ കഴിച്ചിട്ട് പോയാൽ മതി. "

അതും പറഞ്ഞു ഞാൻ കാറിൽ നിന്നും ഇറങ്ങി നടന്നതും ഐഷു എന്റെ പിന്നാലെ ഇറങ്ങി വന്നു.

ഞങ്ങൾ ആ കോഫി ഷോപ്പിൽ കയറി ഭക്ഷണം ഓർഡർ ചെയ്തു. ഭക്ഷണം വന്നതും അവൾ പതുക്കെ ഭക്ഷണം കഴിക്കുന്നത് ഞാൻ നോക്കിയിരുന്നു. ആർക്കോ വേണ്ടിയെന്ന പോലെയാണ് അവൾ ഭക്ഷണം കഴിക്കുന്നത്.

അച്ഛൻ എന്താണ് പറഞ്ഞു വന്നത് എന്ന് കൃത്യമായി അറിയാതെ ഇവളെ തിരിച്ചയക്കാൻ എനിക്ക് മനസ്സ് വന്നില്ല. എങ്കിലും ഒരു അടുക്കും ചിട്ടയുമില്ലാതെ തനിച്ച് കഴിയുന്ന എന്റെ കൂടെ എന്ത് വിശ്വസിച്ചു ഞാൻ ഇവളെ താമസിപ്പിക്കും. അതും തൊട്ടാൽ പൊട്ടുന്ന പരുവത്തിലുള്ള പ്രായം തികഞ്ഞ ഒരു പെണ്ണിനെ. അതൊരിക്കലും ശരിയാവില്ല.

എന്തോർത്ത അങ്ങേര് ഇങ്ങനൊരു ചതി എന്നോട് കാണിച്ചത്. എന്നോട് ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ എന്ത് കണ്ടിട്ടാ ഇവളെ അങ്ങേരു എന്റെ അടുത്തേക്ക് അയച്ചത്. എന്റെ ജീവിതകാലം മുഴുവൻ ഞാൻ ഇവളെ ചുമക്കുമെന്ന് കരുതിയാണോ ഒരിക്കലും ഉപേക്ഷിക്കരുത് എന്ന് ഒരു എഴുത്തും എഴുതി ഇവളെ എന്റെ അടുത്തേക്ക് അയച്ചത്..

ഭക്ഷണം കഴിക്കുമ്പോഴും എന്റെ ചിന്തകൾ ഐഷുവിൽ തങ്ങിനിന്നു .

💬 Comments

View all comments