Chapter Title : ഐഷു 2 [VaSco]
വെക്കണം. അല്ലാതെ വേറെ എന്ത് ചെയ്യും. " അങ്ങനെ പറഞ്ഞ ശേഷം ഞാൻ അവളെ ഒന്ന് നോക്കി. എന്നാൽ അവൾ എന്നെ നോക്കിയതേ ഇല്ല . അപ്പോൾ ഞാൻ വീണ്ടും പറഞ്ഞു.
"അഹ്! വേറൊരു വഴിയുണ്ട്, വീട്ടിൽ എത്തിയ ശേഷം നിന്റെ ഉമ്മയോടും അച്ഛനോടും പറയുക നിന്നെ വേഗം
കെട്ടിച്ചയക്കാൻ. അതാകുമ്പോൾ പിന്നെ ആർക്കും ഒരു ബുദ്ധിമുട്ടും ഇല്ലല്ലോ "
അതും പറഞ്ഞു ഞാൻ ചിരിച്ചതും. അവൾ എന്നെ നോക്കി. ആ നോട്ടത്തിൽ നാണമാണോ സങ്കടമാണോ നിരാശയാണോ അതോ എന്നോടുള്ള ദേഷ്യമായിരുന്നോ എന്നെനിക്ക് വേർതിരിച്ചെടുക്കാൻ ആയില്ല. കുറച്ചു സമയം എന്നെ നോക്കിയ ശേഷം വീർപ്പിച്ചുവെച്ച അവളുടെ മുഖം തിരിച്ചു പുറത്തേക്ക് നോക്കിയിരുന്നു.
'എന്നാലും ഇക്കാ. എത്ര സ്നേഹത്തോടെയാ ഇക്കയെ ഒന്ന് കാണാനും കൂടെ താമസിക്കാനുമായി ഞാൻ ഇക്കയുടെ അടുത്തേക്ക് ഓടി വന്നത്. എന്നിട്ട് എന്നോട് സ്നേഹത്തോടെ ഒരു വാക്കു പോലും പറയാൻ ഇക്കയ്ക്ക് ഇപ്പോഴും തോന്നുന്നില്ലാലോ. എന്നെ തിരിച്ചയക്കാൻ അല്ലേ ഇക്കാക്ക് തിടുക്കം. ഒരു ദിവസമെങ്കിലും എന്നെ ഇക്കയുടെ കൂടെ താമസിപ്പിക്കാൻ ഇക്കാക്ക് തോന്നിയില്ലല്ലോ . ഇതിന് മാത്രം എന്ത് തെറ്റാ ഞാൻ ഇക്കയോട് ചെയ്തത്. ഞാൻ ഇക്കയുടെ കൂടെ കഴിയുന്നത് ഇക്കയ്ക്ക് ഇഷ്ടമല്ലെങ്കിൽ ഇക്കയ്ക്ക് ബുദ്ധിമുട്ടാക്കാതെ ഞാൻ പോയേക്കാം.'
അങ്ങനെ മനസ്സിൽ ചിന്തിച്ചുകൊണ്ടായിരിക്കാം ഐഷു എന്നെ നോക്കിയതും പിന്നെ മുഖം തിരിച്ചതും .
അവിടെയുള്ള ഏറ്റവും നല്ലൊരു കോഫി ഷോപ്പിനു മുന്നിൽ കൊണ്ടുപോയി കാർ നിർത്തിയ ശേഷം ഞാൻ പറഞ്ഞു..
"ഇറങ്ങ്, എന്തെങ്കിലും കഴിക്കാം."
"എനിക്ക് വിശപ്പില്ല ഇക്കാ, ഇക്ക എന്നെ ബസ് സ്റ്റാൻഡിൽ ഇറക്കി
💬 Comments
View all comments