0%

Chapter Title : ഐഷു 2 [VaSco]

Author : VaSco Read All Parts 80.8K

ബാഗുകൾ വാങ്ങി പിൻ സീറ്റിൽ വെച്ച ശേഷം വേഗം തന്നെ അവളോട് കയറാൻ പറഞ്ഞു.

അവൾ വേഗം തന്നെ മുന്നിലുള്ള സീറ്റിൽ കയറിയിരുന്നു.

ഡ്രൈവർ സീറ്റിൽ കയറി ഇരുന്ന് സ്റ്റാർട്ട് ചെയ്ത ഉടനെ ഞാൻ അവളെ നോക്കികൊണ്ട് പറഞ്ഞു.

"ബെൽറ്റ് ഇട്."

ഏത് ബെൽറ്റ് എന്ന ഭാവത്തിൽ അവൾ എന്നെ നോക്കി.

"സീറ്റ് ബെൽറ്റ് ഇടാൻ. " ഞാൻ വീണ്ടും പറഞ്ഞു. ഇത്തവണ അവൾ വേഗം സീറ്റ് ബെൽറ്റ് ഇട്ടു. അപ്പോഴും കരച്ചിൽ നിർത്താൻ അവൾ പെടാപ്പാട് പെടുന്നുണ്ടായിരുന്നു. .

"പോകാം." ഞാൻ ചോദിച്ചു.

" ഉം " അപ്പോഴും ഒരു മൂളൽ മാത്രം അവളിൽ നിന്നും ഉയർന്നു .

ഞാനാ ഫ്ലാറ്റ് സമുച്ചയത്തിൽ നിന്ന് കാർ റോഡിലേക്ക് ഇറക്കി. ഐഷു എന്നെ നോക്കാതെ ഒഴുകി വരുന്ന കണ്ണീർ തുടച്ചുകൊണ്ട് നേരെ നോക്കിയിരുന്നു.

"ഏതാ കോളേജ്.?" ഞാൻ പതിയെ ചോദിച്ചു. പതിയെ ആണെങ്കിലും ഉറച്ച ശബ്‍ദം ആയിരുന്നു എന്റേത്.

പെട്ടന്നുള്ള എന്റെ ചോദ്യം അവൾക്ക് ശരിക്കും മനസ്സിലായില്ല എന്ന പോലെ അവൾ വീണ്ടും എന്നെ നോക്കി.

" ഞാൻ ചോദിച്ചത് മനസ്സിലായില്ലേ..... ഏതാ നിന്റെ കോളേജെന്ന്..? "

" ഗവൺമെന്റ് വിമൻസ് കോളേജ്." അവൾ പതിയെ പറഞ്ഞു

"എന്തിന്..?"

" ബി എ "

"ഏതാ വിഷയം..,?"

" ഇംഗ്ലീഷ് സാഹിത്യം."

" ഉം " എന്ന് മൂളിയ ശേഷം ഞാൻ വീണ്ടും ചോദിച്ചു.

"ഇനി ഇപ്പോൾ നാട്ടിലേക്ക് പോയാൽ ഏതെങ്കിലും കോളേജിൽ നിനക്ക് അഡ്മിഷൻ കിട്ടുമോ..?"

"അറിയില്ല. " അവൾ പതിയെ പറഞ്ഞു.

"കിട്ടിയില്ലെങ്കിൽ പോട്ടെന്നു

💬 Comments

View all comments