0%

Chapter Title : ഐഷു 2 [VaSco]

Author : VaSco Read All Parts 80.8K

അച്ഛന് എന്നോട് മാത്രമായി പറയാനുള്ള കാര്യം. അത് അറിയാനായി മനസ്സ് തുടിച്ചെങ്കിലും എന്തായാലും അത് പിന്നെയാവാം എന്ന് കരുതി ഞാൻ ബാത്റൂമിലേക്ക് കയറി.

' എന്റെ പടച്ചോനെ! ഇതെന്തൊരു ദുഷ്ടൻ. ഇത്രയും പറഞ്ഞിട്ടും കരഞ്ഞിട്ടും ഒരു ദിവസം പോലുമെന്നെ കൂടെ നിർത്താൻ ഈ ദുഷ്ട്ടന് തോന്നുന്നില്ലല്ലോ!? ഇങ്ങനെ ഒരു ദുഷ്ട്ടനെ ആണോ ഞാൻ ഇക്കാ.. ഇക്കാ എന്ന് വിളിച്ചത്. ഒരു രാത്രി മുഴുവൻ ഉറങ്ങാതെ കാത്തിരുന്നത്. എന്നൊക്കെ ഐഷുവിന്റെ മനസ്സിൽ തോന്നുന്നുണ്ടാകും എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ കുളിക്കാൻ കയറി.

ഒഴുകിവന്ന കണ്ണീർ തുടച്ചുകൊണ്ട് ഐഷു അവിടെ ഇരുന്ന് ചായ എടുത്തു കുടിച്ചു.

കുളി കഴിഞ്ഞ് വേഷവും മാറി ഞാൻ ഹാളിലേക്ക് വരുമ്പോൾ ഐഷു വീണ്ടും ബാഗുമെടുത്ത് പോകാൻ തയ്യാറായി നിൽക്കുകയായിരുന്നു .

"ചായ കുടിച്ചോ.?" ഞാൻ ചോദിച്ചു.

" ഉം " അവൾ മൂളി.

"എന്നാ ഇറങ്ങാം സമയം വൈക്കേണ്ട." ഞാൻ പറഞ്ഞു.

" ഉം " പതുക്കെ മൂളിയ ശേഷം ബാഗുകളും എടുത്തു അവൾ പുറത്തേക്ക് നടന്നു.

ഞാൻ ഒന്നും മിണ്ടാതെ വണ്ടിയുടെ കീയെടുത്ത ശേഷം ഫ്ലാറ്റിന്റെ വാതിൽ പൂട്ടി താഴേക്ക് നടന്നു. എന്റെ തൊട്ടു പിന്നിലായി പൊട്ടി വന്ന കരച്ചിൽ അടക്കി നിർത്താൻ പാടുപെട്ട് ശ്രമിച്ചുകൊണ്ട് അവളും നടന്നു.

മേഡത്തിന്റെ കാറിന്റെ അടുത്തേക്കാണ് ഞാൻ അവളേയും കൊണ്ട് പോയത്. ഇങ്ങോട്ട് വന്നപ്പോൾ ഒരു കാർ ഇപ്പോൾ വേറൊരു കാർ എന്നവൾ ചിന്തിച്ചുകാണുമോ..!

ഇന്നലെ ഇവളേയും കൊണ്ട് ഇങ്ങോട്ടേക്ക് വന്നത് മഹേഷിന്റെ കാറിൽ ആയിരുന്നെങ്കിൽ ഇപ്പോൾ പോകുന്നത് മേഡത്തിന്റെ കാറിലും.

അവളുടെ കൈയിൽ നിന്നും

💬 Comments

View all comments