Chapter Title : ഐഷു 2 [VaSco]
ബാക്കി പറയാൻ കഴിയാതെ വീണ്ടും വിതുമ്പി. കുളിച്ചു വേഷം മാറി വന്നതുകൊണ്ടാവാം അവളുടെ തളർച്ച കുറച്ചുകൂടി വ്യക്തമായിരുന്നു. ബാഗും തൂക്കി തനിയെ പോകാൻ നിൽക്കുന്ന അവളെ കണ്ടപ്പോൾ എന്റെ നെഞ്ചിൽ ഒരു ഭാരം വന്നു നിറഞ്ഞു. ആ നിഷ്കളങ്കമായ മുഖം എന്നിൽ നിറഞ്ഞു. ആ മുഖവും അവളുടെ വാക്കുകളും എന്റെ ഹൃദയത്തിൽ തറച്ചുനിന്നു.
" ഉം " എന്ന് മൂളിയശേഷം ഞാൻ ചോദിച്ചു.
"ഇവിടെ നിന്നും ബസ് സ്റ്റാൻഡിലേക്ക് കുറേ ദൂരം ഉണ്ട്. അത്രയും ദൂരം നീ തനിച്ച് പോകുമോ..?"
"പോയിക്കൊള്ളാം. " തേങ്ങിക്കൊണ്ട് തന്നെ അവൾ പറഞ്ഞു.
ഒരു നിമിഷം ഞാൻ ഒന്നും മിണ്ടിയില്ല. പിന്നെ മെല്ലെ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു.
"ഏതായാലും നീ തനിച്ച് പോകേണ്ട. ബസ് കയറ്റാൻ ഞാൻ വരാം. നീ വീട്ടിലേക്ക് തന്നെ തിരിച്ചു പോയാൽ മതി. ബാക്കി കാര്യങ്ങൾ ഞാൻ അച്ഛനെ വിളിച്ചു പറഞ്ഞോളാം. "
ഞാൻ പറഞ്ഞത് കേട്ട് അവൾ എന്നെ നോക്കി. അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുക്കുന്നുണ്ടായിരുന്നു.
ഞാൻ മെല്ലെ ആ കണ്ണുനീർ തുടച്ചുകൊടുത്തുകൊണ്ട് പറഞ്ഞു.
"ഇന്നലെ മുതൽ നീ ഒന്നും കഴിച്ചില്ലല്ലോ.! തൽക്കാലം പോയി ആ കട്ടൻ ചായ എടുത്തു കുടിക്ക്. നിനക്ക് വേണ്ടി ഉണ്ടാക്കിയതാ. ഭക്ഷണം പോകുന്ന വഴിയിൽ നിന്ന് കഴിക്കാം. എന്തെങ്കിലും കഴിച്ചിട്ട് മാത്രം നീ പോയാൽ മതി."
അതും പറഞ്ഞു ഞാൻ റൂമിലേക്ക് നടന്നു. റൂമിൽ എത്തിയ ഉടനെ എന്റെ പോക്കറ്റിൽ നിന്നും ആ കത്ത് എടുത്ത് എന്റെ ബാഗിൽ വെച്ചു. എന്താണ് ഐഷു ഒരിക്കലും അറിയരുതെന്ന് പറഞ്ഞ്
💬 Comments
View all comments