Chapter Title : ഐഷു 2 [VaSco]
അവളോട് പറയരുത്. അവളൊരു പാവമാണ് അവളെ നീ കൈയൊഴിയരുത്. അവളെ ഒരിക്കലും നീ തനിച്ചാക്കരുത്. '
'ഇങ്ങേരു എന്തിനാണാവോ ഇങ്ങനെ അനാവശ്യ ബിൽഡപ് കൊടുതെഴുതുന്നത്. കാര്യം നേരിട്ട് എഴുതിയാൽ പോരെ. വെറുതെ മനുഷ്യന്റെ സമാധാനം കളയാനായിട്ട്.'
അങ്ങനെ മനസ്സിൽ പറഞ്ഞെങ്കിലും അച്ഛൻ കത്തിൽ എഴുതിയ ആ വാചകങ്ങൾ എന്റെ കണ്ണുകളെ അവിടെത്തന്നെ തറപ്പിച്ചു നിർത്തി. എന്തോ ഒരു വലിയ അപായം നടക്കാൻ പോകുന്നു എന്ന ചിന്ത എന്റെ ഉള്ളിൽ നിറഞ്ഞു .
'ഐഷു ഒരിക്കലും അറിയരുത്, അറിഞ്ഞാൽ അവൾക്കത് സഹിക്കാൻ ആവില്ല. '
എന്ന് അച്ഛൻ അത്രയും ഉറപ്പിച്ചു പറയാൻ എന്തായിരിക്കും കാരണം?'
കത്തിന്റെ ബാക്കി വരികളിലേക്ക് എന്റെ കണ്ണുകൾ പായുന്നതിനിടയിലാണ് ഹാളിൽ നിന്ന് അവളുടെ ആ വിറയ്ക്കുന്ന ശബ്ദം കേട്ടത്.
"ഇക്കാ. "
കത്തിൽ നിന്നും മുഖമുയർത്തിയ ഞാൻ അവളെ നോക്കി. പേടിയോടെയും നിരാശയോടെയും എന്നെ നോക്കികൊണ്ട് അവൾ പറഞ്ഞു.
"എന്നെ ബസ് കയറ്റാൻ ഇക്ക വരണമെന്നില്ല ഞാൻ തനിയെ പോയിക്കോളും..." അത്രയും പറഞ്ഞുകൊണ്ടവൾ താഴേക്ക് നോക്കി. അവളുടെ കണ്ണിൽ നിന്നും കണ്ണീർ അടർന്നു താഴേക്ക് വീണു.
പെട്ടെന്ന് തന്നെ ഞാൻ കത്ത് മടക്കി പോക്കറ്റിലിട്ടു. കണ്ണീരൊഴുക്കി എന്റെ മുന്നിൽ നിൽക്കുന്ന ഐഷുവിനെ ഞാൻ നോക്കികൊണ്ട് ഞാൻ ചോദിച്ചു.
"എന്താ കാര്യം.?"
"ഇക്കയുടെ കൂടെ കഴിയാൻ ഞാൻ ഒരുപാട് കൊതിച്ചതാ. അതുകൊണ്ട് തന്നെ ഇക്കയുടെ കൂടെ കഴിയാൻ കൊതിച്ചു വന്ന എന്നെ ഇക്ക തിരിച്ചയക്കുന്നത് എനിക്ക് സഹിക്കാൻ കഴിയുന്നില്ല . ബസ് കയറ്റാൻ ഇക്ക വന്നാൽ ഞാൻ അറിയാതെ കരഞ്ഞു പോകും. അതുകൊണ്ട് ഞാൻ..."
അവൾ
💬 Comments
View all comments