Chapter Title : ഐഷു 2 [VaSco]
ടേബിളിൽ വെച്ച ശേഷം . അങ്ങനെ ഇരുന്നുകൊണ്ട് ഞാൻ ഐഷുവിനെ പറ്റി ഓർത്തു.
' ഞാൻ എന്തൊക്കെയാ ആ പാവം പെണ്ണിനോട് പറഞ്ഞത്. എന്റെ അച്ഛനും അവളുടെ ഉമ്മയും ചെയ്തതിനു അവൾ എന്ത് പിഴച്ചു. ഇന്നലെ രാത്രി രണ്ടു മണി കഴിഞ്ഞിട്ടും അവളെന്തിനാ എനിക്ക് വേണ്ടി ഉറങ്ങാതെ കാത്തു നിന്നത്. അവൾക്ക് ഉറങ്ങിക്കൂടായിരുന്നോ. അവൾ ഉറങ്ങാതെ നിന്നത് എന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ. അവൾക്ക് എന്തിനാ എന്നോട് ഇത്രയും സ്നേഹം. അവൾ എന്റെ ആരാ.'
അപ്പോഴാണ് എനിക്ക് അച്ഛൻ അയച്ച കത്ത് എന്റെ പാന്റിന്റെ പോക്കറ്റിൽ ഉള്ള കാര്യം ഓർമയിൽ വന്നത്. ഞാൻ വേഗം എന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും ആ കത്ത് പുറത്തേക്ക് എടുത്തു. കത്തിന്റെ കൂടെ ഉണ്ടായിരുന്ന അവളുടെ ഫോട്ടോയിൽ ഒരുനിമിഷം ഞാൻ നോക്കിനിന്നു. ആ ഫോട്ടോയിൽ പോലും ഉള്ള അവളുടെ നിഷ്കളങ്കമായ ചിരികണ്ട് എനിക്ക് വല്ലായ്മ തോന്നി.
ആ ഫോട്ടോ തിരികെ പോക്കറ്റിൽ വെച്ച ശേഷം ഞാൻ വീണ്ടും കത്ത് എടുത്തു വായിക്കാൻ തുടങ്ങി.
കത്ത് തുടരുന്നു.....
' മോനെ ആദി. അച്ഛന് മോനോട് മറ്റൊരു പ്രധാന കാര്യം കൂടെ പറയാനുണ്ട്. പക്ഷേ ആ കാര്യം ഒരിക്കലും ഐഷു അറിയരുത്. അറിഞ്ഞാൽ അവൾക്കത് സഹിക്കാൻ ആവില്ല.
ഇത്രയും നാൾ അവൾ അറിയാതെ ഞങ്ങൾ അത് അവളിൽനിന്നും മറച്ചുവെച്ചു. ഇനിയും അവളിവിടെ തുടർന്നാൽ എല്ലാം അവൾക്ക് മനസ്സിലാക്കും. പിന്നെ അവളിൽ നിന്ന് അത് മറച്ചു വെക്കാൻ ഞങ്ങൾക്കാവില്ല.
അതുകൊണ്ടാണ് അവളെ ഞാൻ നിന്റെ അടുത്തേക്ക് അയക്കുന്നത്. അവൾ ഒരിക്കലും ഈ കാര്യം അറിയരുത്. നീ ഒന്നും
💬 Comments
View all comments