0%

Chapter Title : ഐഷു 2 [VaSco]

Author : VaSco Read All Parts 74.1K

എനിക്ക് വീട്ടിൽ പോകാൻ വയ്യ.!"

"പിന്നെ! നീ എവിടെ പോകും.?"

"എനിക്കറിയില്ല ഇക്കാ. എന്നാലും എന്റെ ഇക്കയെ വിഷമിപ്പിച്ച് ഞാൻ ഇവിടെ നിൽക്കുന്നില്ല. ഞാൻ എവിടെയെങ്കിലും പോയിക്കൊള്ളാം."

അവൾ പറഞ്ഞതൊക്കെയും എന്റെ ചങ്കിൽ തറച്ചു. എങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു.

" ഉം, ശരി. ഏതായാലും നീ പോയി ഫ്രഷായിവാ. എന്നിട്ട് പോകാം. ഏതായാലും ഈ കോലത്തിൽ നീ എവിടേയും പോകേണ്ട. എവിടെ പോകാൻ ആയാലും ഞാൻ ബസ്സ് കയറ്റി വിടാം. പോ പോയി കുളിച്ച് വേഷം മാറി വാ." കണ്ണിൽ ചോരയില്ലാത്തപോലെ ഞാൻ അവളോട് പറഞ്ഞു.

ഞാൻ പറഞ്ഞത് കേട്ട് അവൾ പതർച്ചയോടെ എന്നെ നോക്കി. ശേഷം പൊട്ടിവന്ന കരച്ചിൽ കൈകൊണ്ട് അമർത്തി പിടിച്ച ശേഷം അവൾ എന്റെ റൂമിലേക്ക് ഓടി.

ആ വീട്ടിൽ ആകെ ഉണ്ടായിരുന്നത് ആ ഒരു മുറി മാത്രമായിരുന്നു. അതിൽ തന്നെയായിരുന്നു ബാത്‌റൂമും. പിന്നെ ഉള്ളത് ചെറിയൊരു അടുക്കള മാത്രമായിരുന്നു. ഹാളും ഊൺ മുറിയുമെല്ലാം ആ ഹാൾ തന്നെയായിരുന്നു.

ഹാളിൽ ഒരു വാഷ് ബെയ്‌സ് ഉണ്ട്. അതിൽ മുഖം കഴുകിയ ഞാൻ അടുക്കളയിൽ കയറി രണ്ട് കപ്പ് കട്ടൻ ചായയുണ്ടാക്കി. വല്ലപ്പോഴും പെരുമാറുന്ന വൃത്തികേടായി കിടക്കുന്ന ആ അടുക്കള പോലും അവൾ വൃത്തിയാക്കിയിരുന്നു. നല്ല വൃത്തിയുള്ള പെണ്ണാണ് ഐഷു എന്ന് എനിക്ക് മനസ്സിലായി.

ഐഷു നേരെ ഓടി കയറിയത് ബാത്‌റൂമിലേക്ക് ആയിരുന്നു. അവിടെനിന്നും അവൾ പൊട്ടിക്കരഞ്ഞു.

ചായയും കൊണ്ട് പുറത്ത് വന്ന ഞാൻ നേരെ പോയി ഹാളിലെ സോഫയിൽ ഇരുന്നു. ഐഷുവിന് വേണ്ടി ഉണ്ടാക്കിയ ചായ ആ ടീ

💬 Comments

View all comments