Chapter Title : ഐഷു 2 [VaSco]
ഐഷു." അവൾ മുഖം മെല്ലെ ഉയർത്തി എന്നെ നോക്കിയശേഷം പറഞ്ഞു.
"ഞാൻ ഇവിടെ വന്നത് ഇക്കാക്ക് ഇഷ്ടമായില്ല എന്നെനിക്ക് മനസ്സിലായി. ഞാൻ തിരിച്ചു പോയിക്കോളാം. ഇക്ക എഴുന്നേറ്റ ശേഷം പറഞ്ഞിട്ട് പോകാം എന്ന് കരുതി കാത്തു നിന്നതാ. " അത് പറയുമ്പോഴും അവളുടെ കണ്ണിൽനിന്നും കണ്ണുനീർ പുറത്തേക്ക് ഒഴുകി.
അതിന് മറുപടി എന്ത് പറയും എന്നറിയാതെ ഒരു നിമിഷം ഞാൻ അവളെ നോക്കി. എന്നെ വിശ്വസിച്ചാണ് അച്ഛൻ ഇവളെ ഇവിടേക്ക് പറഞ്ഞയച്ചത്. എന്നിട്ട് ഒരുദിവസം പോലും ഇവിടെ കഴിയാൻ സമ്മതിക്കാതെ ഞാൻ ഇവളെ തിരിച്ചയച്ചു എന്ന് വെച്ചാൽ അത് മോശമാകും. എന്ന് വെച്ച് ഇവളെ ഇവിടെ താമസിപ്പിക്കാനും പറ്റില്ലല്ലോ.! എന്നാലോചിച്ചു ഞാൻ ആകെ കുഴങ്ങി.
"നീ എന്തേ ഇത് കഴിക്കാതിരുന്നത്? ഇത് ഞാൻ നിനക്ക് വേണ്ടി വാങ്ങിയതല്ലേ?" ഞാൻ മേശയിലുള്ള കവർ ചൂണ്ടി കാണിച്ചുകൊണ്ട് ചോദിച്ചു.
"എനിക്ക് കഴിക്കാൻ തോന്നിയില്ല. എനിക്ക് വിശപ്പില്ലായിരുന്നു " അവൾ പതിയെ പറഞ്ഞു.
" വിശപ്പില്ലാതിരിക്കാൻ നീ എന്തെങ്കിലും കഴിച്ചിരുന്നോ? " സ്വരം ഇത്തിരി കടുപ്പിച്ചുകൊണ്ട് ഞാൻ ചോദിച്ചു.
എന്റെ ചോദ്യം കേട്ട് മറുപടി പറയാതെ അവൾ താഴേക്ക് നോക്കി. പിന്നെ പതിയെ പറഞ്ഞു.
"ഇല്ല. " അവൾ ഇന്നലെ പട്ടിണി കിടക്കുകയായിരുന്നു എന്നത് എന്നിൽ കൂടുതൽ വേദനയുണ്ടക്കി. അവൾ മെല്ലെ ചോദിച്ചു.
"ഞാൻ പോയിക്കോട്ടെ ഇക്കാ."
"എവിടേക്ക് ? വീട്ടിലേക്കോ?"
"അറിയില്ല. വീട്ടിൽ പോയാൽ ഒരുപക്ഷെ അച്ഛനും ഉമ്മയ്ക്കും സങ്കടമാകും. അവരെ സങ്കടപ്പെടുത്താൻ എനിക്കാവില്ല. മാത്രമല്ല അവർ ഇക്കയെ കുറിച്ച് എന്ത് കരുതും. അവർ ഇക്കയെ കുറ്റം പറയില്ലേ..? അതുകൊണ്ട്
💬 Comments
View all comments