Chapter Title : ഐഷു 2 [VaSco]
വീണപ്പോൾ എനിക്ക് എത്ര മാത്രം വേദനിച്ചോ. അതിന്റെ എത്ര മടങ്ങ് ഞാനവളെ അവഗണിക്കുമ്പോൾ അവൾക്ക് വേദനിച്ചു കാണും.
അത് ഓർത്തപ്പോൾ എനിക്ക് എന്തോ കുറ്റബോധം തോന്നി. അവളോട് ഇത്തിരിയെങ്കിലും സ്നേഹത്തോടെ പെരുമാറമായിരുന്നെന്ന് എനിക്ക് തോന്നി. അതും അതിലേറെയും അവൾ അർഹിക്കുന്നുണ്ട്.
അങ്ങനെ ഓരോന്ന് ചിന്തിച്ച് ഞാൻ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ.
"ഇക്കാ എനിക്ക് മതി . ഞാൻ എഴുന്നേറ്റോട്ടെ..?" ഐഷുവിന്റെ ചോദ്യം എന്നെ റോഷിമയുടെ ഓർമ്മയിൽ നിന്നും ഉണർത്തി.
"ഉം." എന്ന് മൂളിക്കൊണ്ട് ഞാനും എഴുന്നേറ്റു.
അവിടെ നിന്നും ഇറങ്ങിയ ശേഷം വേഗം തന്നെ കാറിൽ കയറി. ഐഷുവിനെ ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചുകൊണ്ട് ഞാൻ കാർ മുൻപോട്ടേക്ക് എടുത്തു.
കാർ ബസ് സ്റ്റാൻഡിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞു കയറുന്നതിനു തൊട്ട് മുൻപ് തന്നെ ഞാൻ നല്ല ഒരു തീരുമാനം എടുത്തു. അതല്ലാതെ തല്ക്കാലം വേറെ വഴിയില്ല. ഈ കാര്യം എങ്ങനെ എങ്കിലും ഐഷുവിനെ പറഞ്ഞു മനസ്സിലാക്കി സമ്മതിപ്പിക്കണം. ഞാൻ മനസ്സിൽ ഉറപ്പിച്ചു.
അവളോട് സംസാരിക്കാനായി
ഞാൻ കാർ ബസ് സ്റ്റാൻഡിനു തൊട്ട് മുന്നിൽ കൊണ്ട് പോയി നിർത്തിയ ശേഷം അവളെ ഒന്ന് നോക്കി. ഞാൻ അവളോട് ചോദിച്ചു .
"ഐഷു. ഇനി എന്താ ചെയ്യുന്നേ നാട്ടിലേക്ക് പോകുവല്ലേ..? "
" ഉം. " എന്ന് മൂളിയ ശേഷം അവൾ പറഞ്ഞു.
"ഇക്കാ.... ഇക്കയുടെ സമ്മതം വാങ്ങാതെ ഞാൻ ഇക്കയുടെ അടുത്തേക്ക് വന്നത് വലിയ തെറ്റ് തന്നെയാ. എങ്കിലും എന്നെ കണ്ട ഉടനെ എന്നെയും കൊണ്ട് ഇക്കയുടെ ഫ്ലാറ്റിൽ വന്നില്ലേ, പാതിരാത്രിയിലും എനിക്ക് കഴിക്കാനായി ഫുഡ് വാങ്ങി വന്നില്ലേ.
💬 Comments
View all comments