Chapter Title : ഐഷു 2 [VaSco]
എന്നിട്ടും ഞാൻ അത് തൊട്ട് നോക്കിയത് പോലും ഇല്ലാ. അത് ഇക്കയെ ഒരുപാട് വേദനിപ്പിച്ചു കാണും എന്നെനിക്കറിയാം. ആ സമയം ഒന്നും കഴിക്കാൻ എനിക്ക് തോന്നിയില്ല അതാ ഞാൻ കഴിക്കാതിരുന്നത് .
എന്നിട്ടും ഇക്ക എനിക്ക് ചായ ഉണ്ടാക്കി തന്നില്ലേ , ഭക്ഷണം കഴിച്ചിട്ട് പോയാൽ മതിയെന്ന് പറഞ്ഞില്ലേ. എനിക്ക് ഭക്ഷണം വാങ്ങി തന്നില്ലേ.
എന്നെ കൊണ്ട് വിടാൻ ഇക്ക ബസ് സ്റ്റാൻഡിലേക്ക് വന്നില്ലേ. അതൊക്കെ ഇക്കയ്ക്ക് എന്നോട് സ്നേഹം ഉള്ളത് കൊണ്ടല്ലേ.
ഇക്ക എന്നോട് സ്നേഹത്തോടെ സംസാരിച്ചില്ലെങ്കിൽ പോലും എനിക്ക് വേണ്ടി ഇക്കാ ഇത്രയും ചെയ്തു തന്നില്ലേ!
എന്നിട്ട് ഞാനോ! ഇക്കയെ ഒരുപാട് ഇഷ്ടം ആണെന്ന് പറഞ്ഞു നടന്നതല്ലതെ ഒരിക്കലെങ്കിലും ഇക്കയെ ഫോണിൽ പോലും വിളിച്ചു സംസാരിക്കാൻ ശ്രമിച്ചോ . പോട്ടെ ഒരു കത്തെങ്കിലും എഴുതിയോ. ഫോണിൽ ഒരു മെസ്സേജ് എങ്കിലും അയച്ചോ? ഇത് ഒന്നും ചെയ്യാതെ ഒരു ദിവസം ഇക്കയുടെ വീട്ടിലേക്ക് കയറി വന്നു.
ഒരു വാക്ക് പോലും ചോദിക്കുകയോ പറയുകയോ ചെയ്തെ ആര് കയറി വന്നാലും ഒരു വീട്ടുകാരൻ ചെയ്യുന്നത് മാത്രമേ എന്റെ ഇക്കയും ചെയ്തിട്ടുള്ളൂ. എന്റെ ഇക്ക പാവമാ. എനിക്കറിയാം. ഇക്കയോട് സമ്മതം ചോദിക്കാതെ കയറിവന്നതിൽ ഇക്ക എന്നെ എന്ത് വേണമെങ്കിലും പറഞ്ഞൊ. എന്നെ വെറുതൊ . പക്ഷെ എന്റെ പാവം ഉമ്മയേയും ഇക്കയുടെ അച്ഛനേയും ഒന്നും പറയല്ലേ ഇക്കാ. അത് മാത്രം എനിക്ക് സഹിക്കാൻ ആവില്ല. "
അങ്ങനെ പറഞ്ഞുകൊണ്ട് ഐഷു മുഖം പൊത്തി കരഞ്ഞു. ഞാൻ അവളെ നോക്കി ഇരുന്നു പോയി. അവളുടെ വാക്കുകൾ എന്നെ വല്ലാതെ വേദനിപ്പിച്ചു.
💬 Comments
View all comments