Chapter Title : ഐഷു 2 [VaSco]
കുറച്ചു സമയം അങ്ങനെ തന്നെ ഞാൻ ഇരുന്നു പോയി. ഐഷു വീണ്ടും പറഞ്ഞു.
" ഇക്കയുടെ സമ്മതം ചോദിക്കാതെ ഇക്കയുടെ അനിയത്തികുട്ടിയായി ഇക്കയുടെ കൂടെ കഴിയാൻ വന്ന ഈ പൊട്ടിപ്പെണ്ണിനോട് ഇക്ക ക്ഷമിക്കണം. ഈ പൊട്ടിപ്പെണ്ണ് ഒന്നും ഓർത്തില്ല , എന്റെ ഇക്കയുടെ കൂടെ കഴിയാമല്ലോ എന്നോർത്തുള്ള സന്തോഷം മാത്രമായിരുന്നു അപ്പോൾ ഈ പൊട്ടിപ്പെണ്ണിന്റെ മനസ്സ്നിറയെ."
അങ്ങനെ പറഞ്ഞശേഷം ഒഴുകിവന്ന കണ്ണീർ തുടച്ച് പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് ഐഷു വീണ്ടും പറഞ്ഞു
"ഇക്കാ. ഞാൻ ഇവിടെ ഇറങ്ങിക്കോളാം.
ഇനി ഞാൻ കാരണം എന്റെ ഇക്കയ്ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല . ഞാൻ ഇവിടെ ഇറങ്ങിക്കോട്ടെ ഇക്കാ..? "
അവൾ പറഞ്ഞു കഴിഞ്ഞതും ഞാൻ വേഗം വണ്ടി തിരിച്ചു. നേരെ കാണുന്ന റോഡിൽ കൂടെ വേഗത്തിൽ ഓടിച്ചുപോയി.
"ഇക്കാ നിർത്ത് ഇക്കാ. വണ്ടി നിർത്ത്. ഇക്ക ഇത് എവിടെക്കാ പോകുന്നത്..? . ബസ് സ്റ്റാൻഡ് കഴിഞ്ഞു. ഞാൻ ഇവിടെ ഇറങ്ങിക്കൊള്ളാം. " ഐഷു പറഞ്ഞു. എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ ഞാൻ വേഗത്തിൽ കാർ ഓടിച്ചു.
പിന്നെ അവളൊന്നും പറഞ്ഞില്ല. എന്നെ നോക്കിയങ്ങനെ ഇരുന്നു.
ഞാൻ കാർ കൊണ്ടുപോയി നിർത്തിയത് ഐഷു പഠിക്കാൻ വന്ന കോളേജിന്റെ മുന്നിലായിരുന്നു. അവിടെ നിർത്തിയ ശേഷം ഞാൻ അവളെ നോക്കികൊണ്ട് ചോദിച്ചു .
"ഇതല്ലേ നീ പറഞ്ഞ കോളേജ്.?"
ഐഷു അവിടെ കണ്ട കോളേജ് ബോർഡ് വായിച്ച ശേഷം പറഞ്ഞു.
"ഉം. അതേ. പക്ഷെ, എന്തിനാ ഇക്കാ ഇവിടേക്ക് വന്നത്. ഞാൻ നാട്ടിലേക്ക് പോകുവല്ലേ. ഇക്കാ, ഇപ്പോൾ നാട്ടിലേക്ക് പോയാൽ എനിക്ക് ഇരുട്ടും മുൻപ് നാട്ടിൽ
💬 Comments
View all comments