Chapter Title : ഐഷു 2 [VaSco]
എത്താം. "
"അപ്പോൾ നിനക്ക് പഠിക്കേണ്ടേ..? അതോ എന്റെ കൂടെ കഴിഞ്ഞാൽ മാത്രം മതിയോ..?" ഞാൻ ഗൗരവം നിറച്ചു കൊണ്ട് തന്നെ ചോദിച്ചു.
" അത്, ഇക്കയെ കാണാലോ. ഇക്കയുടെ കൂടെ കഴിയാലോ എന്ന ആഗ്രഹം കൊണ്ടാ. അതുകൊണ്ട് മാത്രമാ ഇതുവരെ ഉമ്മയെ വിട്ടുപിരിഞ്ഞ് ഒരു ദിവസം പോലും എവിടേയും കഴിയാത്ത ഞാൻ ആ ഉമ്മയെ പോലും വിട്ട് ഇത്രയും ദൂരെയുള്ള കോളേജിൽ പഠിക്കാൻ ആഗ്രഹിച്ചതും അതിനായി അച്ഛനോട് പറഞ്ഞതും. "
"അപ്പോൾ നിനക്ക് എന്റെ കൂടെ കഴിഞ്ഞാൽ മാത്രം മതിയോ? അതിനു മാത്രമായാണോ നീ ഇങ്ങോട്ട് വന്നത്?"
"അല്ല . പഠിക്കുകയും വേണം..?" അവൾ പതിയെ പറഞ്ഞു.
"എന്നാ അതിനാ ഇപ്പോൾ ഇങ്ങോട്ടേക്ക് വന്നത്. ഇപ്പോൾ തന്നെ നിന്നെ ഇവിടെ ചേർക്കാം. പിന്നെ ഇപ്പോഴൊന്നും എനിക്ക് സമയം കിട്ടിയെന്ന് വരില്ല."
ഞാൻ പറഞ്ഞു നിർത്തിയതും വിശ്വാസം വരാതെ ഐഷു എന്നെ നോക്കി. അവളുടെ മുഖത്തു മെല്ലെ സന്തോഷം നിറയാൻ തുടങ്ങി. വിശ്വസിക്കാനാവാതെ അവൾ എന്നോട് ചോദിച്ചു.
"ശരിക്കും. സത്യമാണോ ഇക്ക പറയുന്നത്? "
"ഉം. സത്യം. പക്ഷെ ഒരു കാര്യമുണ്ട്..?"
"എന്ത് കാര്യം ഇക്കാ ...? "
" അത്, നിന്നെ ഇപ്പോൾ എന്റെ കൂടെ താമസിപ്പിക്കാൻ ആവില്ല. അതുകൊണ്ട് നീ ഇവിടെയുള്ള കോളേജ് ഹോസ്റ്റലിൽ താമസിച്ചു പഠിക്കണം. ഇപ്പോൾ തന്നെ എന്റെ കൂടെ താമസിക്കണം എന്ന് നീ വാശി കാണിക്കരുത്."
ഞാൻ അങ്ങനെ പറഞ്ഞതും അവളുടെ മുഖം വാടി. അവളുടെ കണ്ണ് നിറഞ്ഞു.
"ഹോസ്റ്റലിൽ കഴിയാൻ നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ?" ഞാൻ വീണ്ടും ചോദിച്ചു.
"ഇല്ല
💬 Comments
View all comments