Chapter Title : ഐഷു 2 [VaSco]
ഇക്കാ ഞാൻ കഴിഞ്ഞോളാം." അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
"സർട്ടിഫിക്കറ്റുകളൊക്കെ കൃത്യമായി എടുത്തിട്ടില്ലേ..?" ഞാൻ വീണ്ടും ചോദിച്ചു.
"ഉണ്ട്. എടുത്തിട്ടുണ്ട്. എല്ലാം എന്റെ ബാഗിലുണ്ട്." സങ്കടം ഉള്ളിലൊതുക്കികൊണ്ട് അവൾ മെല്ലെ പറഞ്ഞു.
ആ സമയം അവൾക്ക് നാട്ടിലേക്ക് പോകാതിരുന്നാൽ മതിയെന്നേ ഉണ്ടായിരുന്നുള്ളൂ. നാട്ടിൽ പോയാൽ അച്ഛനോടും ഉമ്മയോടും എന്ത് പറയും. സത്യം പറഞ്ഞാൽ രണ്ടാളും എന്നെ വെറുക്കും. ഞാൻ അവരുടെ മുന്നിൽ തെറ്റുകാരനാകും. അതൊരിക്കലും അവൾ ആഗ്രഹിച്ചില്ല. എന്നെ അങ്ങനെ ഒരു തെറ്റുകാരനായി നിർത്താൻ അവൾക്ക് ഇഷ്ടമായിരുന്നില്ല. അതുകൊണ്ട് കൂടെയാണ് അവൾ ഹോസ്റ്റലിൽ നിൽക്കാം എന്ന് സമ്മതിച്ചത്.
അവൾ അതിന് സമ്മതിച്ചതും ഞാൻ വേഗം ആ കോളേജ് ഗ്രൗണ്ടിൽ കൊണ്ട് പോയി കാർ പാർക്ക് ചെയ്ത ശേഷം അവളോട് പറഞ്ഞു.
" എന്നാ വേഗം ഇറങ്ങി വാ. സമയം പോകുന്നു. നിന്നെ ഹോസ്റ്റലിൽ കൂടെ ചേർത്തിട്ട് വേണം എനിക്ക് ഓഫീസിൽ പോകാൻ."
അതും പറഞ്ഞു ഞാൻ വേഗം ഇറങ്ങി. അവിടെ പുതിയ കുട്ടികളും രക്ഷിതാക്കളുമായി നല്ല തിരക്കായിരുന്നു. ഞങ്ങൾക്ക് കുറച്ചു സമയം ആ ഓഫീസിനു മുന്നിൽ കാത്തു നിൽക്കേണ്ടി വന്നു.
ആ സമയത്താണ് മഹേഷിന്റെ ഫോൺ വന്നത്.
" അളിയാ. നീ ഇത് എവിടെയാ..?" ഞാൻ ഫോൺ എടുത്ത ഉടനെ അവൻ ചോദിച്ചു.
"എടാ. ഞാൻ ഇത്തിരി തിരക്കിലാ. ഞാൻ ഉച്ച കഴിയും ഓഫീസിലേക്ക് വരാൻ. വന്നിട്ട് സംസാരിക്കാം." ഞാൻ അവനോട് പറഞ്ഞു.
"എന്താ അളിയാ നീ ഇപ്പോഴും മേഡത്തിന്റെ കൂടെയാണോ ഉള്ളത്. നീ ഇന്നലെ മേഡത്തെ പൊളിച്ചടുക്കിയോ. അതാണോ മേഡത്തേയും കാണാത്തത്?"
"എടാ നാറി. നീ
💬 Comments
View all comments