Chapter Title : ഐഷു 2 [VaSco]
ഇപ്പോൾ ഫോൺ വെക്ക്. ബാക്കി പിന്നെ പറയാം. " അങ്ങനെ പറഞ്ഞു ഫോൺ കട്ട് ചെയ്ത ശേഷം ഞാൻ ഫോൺ സൈലന്റ് മോഡിലേക്ക് മാറ്റി.
പിന്നെയും കുറച്ചു സമയം കഴിഞ്ഞാണ് ഞങ്ങളെ അകത്തേക്ക് വിളിച്ചത്.
ഐഷുവിന്റെ ലോക്കൽ ഗാർഡിയൻ ആയി നിന്നുകൊണ്ട് ഞാൻ അവളെ ആ കോളേജിൽ ചേർത്തു. അവളുടെ ഒരു വർഷത്തേക്കുള്ള മുഴുവൻ ഫീസും ഞാൻ അടക്കുകയും ചെയ്തു.
അങ്ങനെ ഐഷുവിന്റെ കോളേജ് അഡ്മിഷൻ നടപടികളെല്ലാം ഭംഗിയായി പൂർത്തിയാക്കിയ ശേഷം അവളെയും കൊണ്ട് കോളേജിനോട് ചേർന്നുള്ള ഹോസ്റ്റലിലേക്ക് പോയി. അങ്ങനെ പോകും വഴിയിൽ ഞാൻ അവളോട് പറഞ്ഞു.
"ഐഷു. നിന്നെ എന്റെ കൂടെ താമസിപ്പിക്കാമായിരുന്നു. പക്ഷെ എന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ നിന്നെ എന്റെ കൂടെ താമസിപ്പിക്കുക എന്നത് അത്ര നടപ്പുള്ള കാര്യമല്ല.
ഒന്നാമത് ഞാൻ എപ്പോൾ വരും എങ്ങനെ വരും എന്നൊന്നും എനിക്ക് പറയാൻ പറ്റില്ല. എന്റെ ജോലിയുടെ അവസ്ഥ അതാണ്. ചില ദിവസങ്ങളിൽ വന്നില്ലെന്ന് തന്നെ വരാം.
അങ്ങനെയുള്ള അവസ്ഥയിൽ എന്ത് വിശ്വസിച്ച ഞാൻ നിന്നെ എന്റെ കൂടെ താമസിപ്പിക്കുന്നത്. അച്ഛനെ പോലെ ഞാൻ ഒരു സ്കൂൾ മാഷൊന്നും അല്ല കൃത്യസമയം പോകാനും കൃത്യസമയം തിരിച്ചു വരാനും.
പിന്നെ ഞാൻ താമസിക്കുന്ന ഫ്ലാറ്റിൽ ആകെയുള്ളത് ഒരു ബെഡ്റൂം ആണ് . അത് നീ കണ്ടതല്ലേ . അങ്ങനെയുള്ളപ്പോൾ അവിടെ എങ്ങനെ ഞാൻ നിന്നെ താമസിപ്പിക്കും. അതുകൊണ്ടാ ഞാൻ നിന്നെ ഹോസ്റ്റലിൽ ചേർക്കാം എന്ന് കരുതിയത്. ഞാൻ ഇടയ്ക്ക് വന്ന് നിന്നെ കണ്ടോളാം. അതു പോരേ?" അവളെ ഒന്ന് സമാധാനിപ്പിക്കാൻ എന്നോണം ഞാൻ അങ്ങനെ പറഞ്ഞു
💬 Comments
View all comments