0%

Chapter Title : ഐഷു 2 [VaSco]

Author : VaSco Read All Parts 228.1K

നിർത്തി.

പ്രതീക്ഷിച്ച പോലെ ഞാൻ അങ്ങനെ പറഞ്ഞപ്പോൾ ഐഷുവിന്റെ മുഖം ഒന്ന് തെളിഞ്ഞു. അവൾ പറഞ്ഞു.

"എനിക്ക് മനസ്സിലായി ഇക്കാ. ഞാൻ ഹോസ്റ്റലിൽ കഴിഞ്ഞോളാം. ഇടയ്ക്ക് എന്നെ വന്നു കണ്ടോളാം എന്ന് ഇക്ക പറഞ്ഞില്ലേ എനിക്ക് അത് തന്നെ ഒരുപാട് സന്തോഷമാ. ഇക്ക എന്നെ കുറിച്ചോർത്തു ടെൻഷൻ ആകേണ്ട. "

അപ്പോഴേക്കും ഞങ്ങൾ ആ ഹോസ്റ്റലിൽ എത്തി അവളെ ആ ഹോസ്റ്റലിൽ ചേർത്തു. അവിടേയും അവളുടെ ഒരു വർഷത്തെ ഫീസ് മുഴുവൻ ഞാൻ അടച്ചു.

അഡ്മിഷൻ കഴിഞ്ഞ് ഹോസ്റ്റൽ റൂമിലേക്ക് ബാഗുകൾ എടുത്തു വെക്കുമ്പോൾ ഐഷുവിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

"ഞാൻ ഇറങ്ങുന്നു. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി. . " ഞാൻ അവളോട് പറഞ്ഞു ഇറങ്ങാൻ നേരം ഞാൻ വീണ്ടും പറഞ്ഞു.

" ഒന്നും ഓർത്ത് സങ്കടപ്പെടേണ്ട. നന്നായി പഠിക്കണം. എനിക്ക് അവധിയുള്ള ദിവസം ഞാൻ നിന്നെ വന്ന് കണ്ടോളാം. പറ്റുമെങ്കിൽ ആ സമയം നിനക്ക് എന്റെ കൂടെ കഴിയാം".

എന്തോ ആ സമയം എനിക്ക് അങ്ങനെ പറയാനാണ് തോന്നിയത്. അവളുടെ ആ നിഷ്കളങ്കമായ മുഖം കണ്ടാൽ ആർക്കും അങ്ങനെയേ പറയാൻ തോന്നൂ.

ഞാൻ അങ്ങനെ പറഞ്ഞതും സന്തോഷത്തോടെ അവൾ പതുക്കെ തലയാട്ടികൊണ്ട് ചിരിച്ചു . ഞാൻ എന്റെ പേഴ്സിൽ നിന്നും കുറച്ചു രൂപ എടുത്തു അവളുടെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു.

"ഇന്നാ. ഇത് കൈയിൽ വെച്ചോ. എന്തെങ്കിലും ആവശ്യം വന്നാലോ "

"വേണ്ട ഇക്ക. എന്റെ കൈയിലുണ്ട്. വരുമ്പോൾ അച്ഛൻ തന്നിരുന്നു. "

"എന്നാലും സാരമില്ല ഇതു കൂടെ ഇരിക്കട്ടെ. നിനക്ക് എന്തെങ്കിലും ആവശ്യം വന്നാലോ?"

💬 Comments

View all comments