0%

Chapter Title : ഐഷു 2 [VaSco]

Author : VaSco Read All Parts 228.9K

"ഉം " അവൾ മൂളി. എന്നിട്ട് ഞാൻ കൊടുത്ത പണം അവൾ മുറുക്കെ പിടിച്ചു.

അവളെ സുരക്ഷിതമായ സ്ഥലത്ത് ഏൽപ്പിച്ചു എന്ന ആശ്വാസത്തോടെ ഞാൻ അവിടെ നിന്നും ഇറങ്ങി. പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോളേജ്, പെൺകുട്ടികൾ മാത്രമുള്ള ഹോസ്റ്റൽ , അതായിരുന്നു എന്റെ ഏക ആശ്വാസം . ഞാൻ അവിടെ നിന്നും ഇറങ്ങുമ്പോൾ അവളുടെ മുഖം വീണ്ടും സങ്കടം കൊണ്ട് നിറഞ്ഞിരുന്നു.

ഐഷുവിനെ ഹോസ്റ്റലിൽ ചേർത്ത ശേഷം അവിടെ നിന്നും ഇറങ്ങിയ ഞാൻ നേരെ പോയത് മേഡത്തിന്റെ വീട്ടിലേക്കാണ്. ഞാൻ അവിടെ എത്തുമ്പോൾ തന്നെ സമയം 12 മണി കഴിഞ്ഞിരുന്നു.

കാറിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് ഞാൻ മേഡത്തെ ഫോണിൽ വിളിച്ചു. എന്നാൽ മേഡം ഫോൺ എടുക്കാതെ മുൻവശത്തെ വാതിൽ തുറന്ന് പുറത്തേക്ക് വരികയാണുണ്ടായത്. മേഡത്തെ കണ്ട ഉടനെ ഞാൻ കാറിൽ നിന്നും ഇറങ്ങി മേഡത്തിന്റെ അടുത്തേക്ക് നടന്നു.

ഇതുവരെ ഞാൻ കണ്ട മേഡം ആയിരുന്നില്ല അപ്പോൾ എന്റെ മുന്നിൽ കണ്ടത്. ഇതുവരെ ഭയഭക്തി ബഹുമാനത്തോടെ മാത്രം കണ്ടിരുന്ന മേഡത്തെ ഞാൻ എന്റെ ലച്ചു പെണ്ണായി ഞാൻ കണ്ടു.

എന്റെ ലച്ചുവുന്റെ ആ സൗന്ദര്യം അവൾ എനിക്ക് തന്ന രതിസുഖം. അതൊക്കെ എന്നെ തികച്ചും മറ്റൊരാളാക്കി മാറ്റി. അവളെ കാണുമ്പോഴേ എന്റെ ഉള്ളിൽ ഒരു കാമുകൻ ഉണരാൻ തുടങ്ങി.

ആ കണ്ണുകളോടെ ഞാൻ മേഡത്തെ നോക്കിക്കൊണ്ട് മേഡത്തിന്റെ അടുത്ത് എത്തി. മേഡത്തിന്റെ മുഖത്ത് നാണമുണ്ടായിരുന്നു. എന്നാൽ അത് ഒളിച്ചു വെക്കാൻ ശ്രമിച്ചെന്ന പോലെ മേഡം എന്നെ നോക്കി ചിരിച്ചുകൊണ്ട് അകത്തേക്ക് ക്ഷണിച്ചുകൊണ്ട് പറഞ്ഞു.

"ഞാൻ ആദിയെ കുറിച്ച്

💬 Comments

View all comments