Chapter Title : ഐഷു 2 [VaSco]
ഇപ്പോൾ ഓർത്തതേ ഉള്ളൂ. അപ്പോഴേക്കും ആദി ഇങ്ങ് എത്തിയല്ലോ. വാ അകത്തേക്ക് വാ."
"എന്തേ എന്നെ കുറിച്ച് ഓർക്കാൻ?" ഞാൻ ചോദിച്ചു.
"എന്റെ ഹൃദയം മോഷ്ടിച്ച ഈ കള്ളൻ അല്ലാതെ ഞാൻ ഇപ്പോൾ ആരെയാ ഓർക്കേണ്ടത്?" മേഡം നാണത്തോടെ ചോദിച്ചു. അത് കേട്ട് ഞാൻ ചിരിച്ചു. എന്നിട്ട് ചോദിച്ചു
" അല്ല! എങ്ങനെ മനസ്സിലായി ഞാൻ വന്നത്?"
"അതൊക്കെ മനസ്സിലായി എന്ന് വെച്ചോ.അല്ലെങ്കിലും അതിലിപ്പോൾ എന്താ പ്രത്യേകിച്ച് മനസ്സിലാക്കാൻ ഉള്ളത്. എന്നെ കാണാൻ ഇവിടേക്ക് വരാൻ എന്റെ ഈ കള്ളനല്ലേ ഉള്ളൂ. "
അതും പറഞ്ഞു ചിരിച്ച ശേഷം മേഡം എന്റെ കൈയിൽ പിടിച്ചുകൊണ്ട് ഹാളിലേക്ക് നടന്നു.
ഹാളിൽ കയറിയ ഉടനെ ആരെയോ തിരയും പോലെ ഞാൻ ചുറ്റും നോക്കി.
"ഉം, എന്താ എന്റെ ആദി ഇങ്ങനെ നോക്കുന്നത്.? എന്ത് പറ്റി. ഇന്നലെ എന്തെങ്കിലും ഇവിടെ മറന്നു വെച്ച് പോയോ?" മേഡം ഒരു കൊഞ്ചലോടെ എന്നെ നോക്കി ചോദിച്ചു.
"അത്... അത്... ഐശ്വര്യ? " അല്പം പേടിയോടെ ഞാൻ ചോദിച്ചു. ഞാൻ അങ്ങനെ ചോദിച്ചതും ചിരിച്ചശേഷം ശബ്ദം താഴ്ത്തി കൊണ്ട് മേഡം എന്നോട് പറഞ്ഞു.
"ഓഹ്! അവളോ, അവളെയാണോ ആദി നോക്കുന്നത്. അവൾ കുറച്ചു മുൻപാണ് ഉറക്കമുണർന്ന് താഴേക്ക് വന്നത്, വന്ന ഉടനെ എന്തൊക്കെയോ കഴിച്ചെന്നു വരുത്തി വീണ്ടും മുകളിലേക്ക് പോയി. ഇനി ഇപ്പോഴൊന്നും അവളെ താഴേക്ക് പ്രതീക്ഷിക്കേണ്ട. ഇന്നലെ കഴിച്ചതിന്റെ കെട്ട് പൂർണ്ണമായും പോകാതെ അവൾ താഴേക്ക് വരില്ല. അവൾ ഇപ്പോഴും കിടന്ന് ഉറങ്ങുന്നുണ്ടാവും. "
അത് കേട്ടതും മേഡത്തിന്റെ ആ സൗന്ദര്യം എന്നെ മേഡത്തിന്റെ
💬 Comments
View all comments