0%

Chapter Title : ഐഷു 2 [VaSco]

Author : VaSco Read All Parts 67.9K

തുറന്നിരുന്നില്ല. അല്ലെങ്കിലും ഈ പാതിരാത്രിയിൽ ഏത് ഹോട്ടലാ തുറന്നിരിക്കുന്നത്! ഈ സമയത്ത് ഹോട്ടലും നോക്കിനടക്കുന്ന എന്നെ പറഞ്ഞാൽ മതിയല്ലോ.

എന്നാൽ ഭാഗ്യം പോലെ ഒടുവിൽ റയിൽവേ സ്റ്റേഷന്റെ പരിസരത്തുള്ള ഒരു തട്ടുകടയിൽ നിന്ന് അവസാനത്തെ ആളായി. എനിക്ക് രണ്ടു പൊറോട്ടയും കുറച്ചു ചിക്കന്റെ കറിയും കിട്ടി. അതുമായി ഞാൻ വേഗം എന്റെ ഫ്ലാറ്റിൽ എത്തി. അപ്പോഴും എന്നെ മദ്യം മണക്കുന്നുണ്ടായിരുന്നു. മദ്യത്തിന്റെ വീര്യവും എന്നിൽ ഉണ്ടായിരുന്നു.

കാർ നിർത്തി ഇറങ്ങാൻ നേരം ഫ്ലാറ്റിലെ സെക്യൂരിറ്റി ചേട്ടൻ വന്ന് എന്റെ കൈയിൽ ബൈക്കിന്റെ താക്കോൽ ഏൽപ്പിച്ചു. ഞാൻ ആ താക്കോലും വാങ്ങി മുകളിലെ നിലയിലുള്ള എന്റെ ഫ്ലാറ്റിലേക്ക് നടന്നു കയറി.

ഫ്ലാറ്റിന്റെ മുൻപിൽ എത്തി കോളിങ് ബെൽ അമർത്തിയതും ഫ്ലാറ്റിന്റെ പ്രധാന വാതിലിന്റെ തൊട്ടടുത്തായിട്ടുള്ള ചില്ല് ജാലകത്തിലൂടെ ഐഷു പുറത്തേക്ക് നോക്കി.

എന്നെ കണ്ടതും അവൾ വേഗം വാതിൽ തുറന്നു.

ഞാൻ അകത്തേക്ക് കയറിയതും വാതിൽ ലോക്ക് ചെയ്തുകൊണ്ട് അവൾ ചോദിച്ചു.

"ഇക്ക എന്താ ഇത്ര വൈകിയത്. സമയം ഒരുപാടായല്ലോ?"

ഞാൻ അവളെ ഒന്ന് നോക്കിയ ശേഷം ഹാളിലുള്ള സോഫയിൽ പോയി ഇരുന്നു. അപ്പോഴാണ് അവളുടെ അടുത്ത ചോദ്യം.

"ഇക്ക കുടിച്ചിട്ടുണ്ടോ.?"

അത് കേട്ടതോടെ എനിക്ക് ദേഷ്യം വന്നു. ഞാൻ വാടകയ്ക്കടുത്ത എന്റെ ഫ്ലാറ്റിൽ, ഇന്നലെ വരെ എന്റെ ഇഷ്ടത്തിന് വരികയും പോവുകയും ചെയ്ത എന്റെ സ്വന്തം സ്ഥലത്തു നിന്നുകൊണ്ട്, ഞാനുമായി ഒരു ബന്ധവുമില്ലാത്ത ഇവൾ എന്നെ ചോദ്യം ചെയ്യുന്നോ!

"ഞാൻ ചിലപ്പോൾ കുടിക്കും ചിലപ്പോൾ പെടുക്കും. നീയാര അതൊക്കെ ചോദിക്കാൻ. ?'"

ഞാൻ ദേഷ്യത്തോടെ അങ്ങനെ ചോദിച്ചതും

💬 Comments

View all comments