0%

Chapter Title : ഐഷു 2 [VaSco]

Author : VaSco Read All Parts 67.9K

ഐഷു ഒന്ന് പേടിച്ചു. ഞാൻ വീണ്ടും പറഞ്ഞു.

"ഒന്ന് പോടി അവിടുന്ന്. എന്നെ ചോദ്യം ചെയ്യാൻ വന്നേക്കുന്നു. നീയാര്.... എന്റെ അമ്മയോ..... അതോ എന്റെ കെട്യോളോ..? നിന്റെ ഉമ്മ കൈയ്യും കാലും കാണിച്ചു എന്റെ അച്ഛനെ മയക്കി എന്റെ വീട്ടിൽ കെട്ടികേറി വന്നെന്ന് കരുതി അതിന്റെ അവകാശത്തിൽ എന്നെകേറി ചോദ്യം ചെയ്യാൻ വന്നാലുണ്ടല്ലോ എന്റെ തനിക്കൊണം നീ കാണും പറഞ്ഞേക്കാം. "

ഒറ്റ ശ്വാസത്തിൽ അതും പറഞ്ഞു ഞാൻ പതിയെ എഴുന്നേറ്റു.

ആ ഹാളിൽ തന്നെയുള്ള ഊൺ മേശയിൽ അവൾക്കായി വാങ്ങിയ പൊറോട്ടയുടെ കവർ വെച്ച് റൂമിലേക്ക് നടന്നു. നടക്കുന്നതിനിടയിൽ അവളെ നോക്കികൊണ്ട് ഞാൻ പറഞ്ഞു.

" അത് നിനക്ക് വേണ്ടി വാങ്ങിയതാ. വേണമെങ്കിൽ അതും കഴിച്ചു എവിടെയേലും ചുരുണ്ടുകൂടി കിടന്നുറങ്ങാൻ നോക്ക് എന്നെ ചോദ്യം ചെയ്യാൻ നിൽക്കാതെ."

ഞാൻ പറഞ്ഞതൊക്കെകേട്ട്

ഇടിവെട്ടേറ്റതുപോലെ ആകെ ഞെട്ടിത്തരിച്ചു നിൽക്കുകയായിരുന്നു ഐഷു. എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ റൂമിലേക്ക് നടന്നുകൊണ്ട് ഞാൻ പിറുപിറുത്തു:

"അവളെ, എന്നെകേറി ഭരിക്കാൻ വന്നേക്കുന്നു. ഇവളാര് എന്റെ ഭാര്യയോ അതോ എന്റെ കാമുകിയോ. രണ്ടായാലും വന്ന് എന്റെ കൂടെ കിടക്കെടി. വാടി വന്ന് എന്റെ കൂടെ കിടക്ക്. നിന്റെ വയറ് നിറച്ചു തരാടി ഞാൻ. അവളെന്നെ ചോദ്യം ചെയ്യാൻ വന്നേക്കുന്നു. അവള് എന്റെ ആരെന്ന് വിചാരിച്ച എന്നോട് ചോദിക്കാതേയും പറയാതേയും കേറി വന്നേക്കുന്നത്. "

അതും പറഞ്ഞ് വേഷം പോലും മാറാതെ ഞാൻ കിടക്കയിലേക്ക് വീണു. ആ സമയം അടക്കിപ്പിടിച്ച ഒരു തേങ്ങൽ ഹാളിൽനിന്നുയർന്നു. ഹാളിലെ വെറും തറയിലിരുന്ന് ഐഷു മുഖംപൊത്തിക്കരയുകയായിരുന്നു. അതൊന്നും ഞാൻ അപ്പോൾ അറിഞ്ഞതേ

💬 Comments

View all comments