Chapter Title : ഐഷു 2 [VaSco]
കാര്യമല്ലേ. അതൊക്കെ അപ്പോൾ നോക്കാം. ഈ ചെക്കന് എന്റെ കഴുത്തിൽ ഒരു താലി കെട്ടിയാൽ മതിയല്ലോ..?""
" ഉം. മതി " ഞാൻ മെല്ലെ പറഞ്ഞു .
" എന്നാൽ ആദ്യം എന്റെ മോളുടെ വിവാഹം കഴിയട്ടെ എന്നിട്ട് എന്റെ ആദിയുടെ വിവാഹം. അത് കഴിഞ്ഞു വേണമെങ്കിൽ നോക്കാം. അത് കഴിഞ്ഞു മാത്രം.
ഞാനും എന്റെ ആദിയും മാത്രം അറിയുന്ന, മറ്റാരും ഇല്ലാതെ മറ്റാരും അറിയാതെ നമ്മുടെ വിവാഹം. " അതും പറഞ്ഞു മേഡം നാണത്തോടെ എന്റെ കഴുത്തിൽ മുഖം അമർത്തി.
ഞാൻ സന്തോഷത്തോടെ മേഡത്തെ കെട്ടിപിടിച്ചു കൊണ്ട് മേഡത്തിന്റെ പുറത്തുകൂടെ തഴുകികൊണ്ട് ചോദിച്ചു.
" ഐശ്വര്യയുടെ വിവാഹം മാത്രം കഴിഞ്ഞാൽ പോരെ? എന്തിനാ എന്റെ വിവാഹം കഴിയുന്നത്. ഞാൻ ഈ പെണ്ണിനെ അല്ലേ കെട്ടാൻ പോകുന്നത്. പിന്നെ എന്തിനാ എനിക്ക് വേറൊരു വിവാഹം.? "
" എന്നെ കെട്ടാതെ തന്നെ ഒരു ഭാര്യയെ പോലെ ഞാൻ എന്റെ എല്ലാം തന്നില്ലേ. ഇനി എന്നെ കെട്ടിയാലും അത് മാത്രമല്ലെ എന്റെ ആദിക്ക് കിട്ടൂ. അതിൽ കൂടുതൽ ഒന്നും തരാൻ എനിക്ക് കഴിയില്ലല്ലോ. " അല്പം സങ്കടത്തോടെ മേഡം പറഞ്ഞു.
"അതിന് എനിക്ക് ഈ പെണ്ണിനെ മാത്രം മതിയെങ്കിലോ? അതിൽ കൂടുതൽ ഒന്നും എനിക്ക് വേണ്ടെങ്കിലോ?" ഞാൻ സ്നേഹത്തോടെ ചോദിച്ചു.
"പക്ഷെ എനിക്ക് വേണം. എനിക്ക് എന്റെ മോളുടെ വിവാഹം പോലെ തന്നെ എന്റെ സ്വപ്നമാ എന്റെ ആദിയുടെ വിവാഹവും. ആദിയുടെ വിവാഹം , കുടുംബം, കുട്ടികൾ ഒക്കെ. ആദി എന്നെ മാത്രം കെട്ടിയാൽ ഇതൊന്നും ആദിക്ക് കിട്ടില്ല.
💬 Comments
View all comments