0%

Chapter Title : ഐഷു 2 [VaSco]

Author : VaSco Read All Parts 238.2K

പോലും കരുതിയില്ല. അതിന്റെ സന്തോഷത്തിൽ മേഡത്തിന്റ നെറ്റിയിൽ ഉമ്മ വെച്ച ശേഷം മേഡത്തെ കെട്ടിപിടിച്ചങ്ങനെ കിടന്നു.

കുറച്ചു സമയം കഴിഞ്ഞ്

" ആദി എഴുന്നേറ്റു പോയി കുളിച്ചു ഫ്രഷ് ആയി വാ. എന്നിട്ട് മുകളിൽ പോയി അവളെഴുന്നേറ്റോ എന്ന് ഒന്ന് നോക്ക്. "

"ഞാനോ..? ഞാൻ പോയി നോക്കണോ?" ഞാൻ സംശയത്തോടെ ചോദിച്ചു.

"പിന്നെ ഞാനോ. എനിക്കിനി അതിന്റെ മണ്ടയ്ക്ക് കയറാനൊന്നും വയ്യ ആദി. അത്രയേറെ ഞാൻ ക്ഷീണിച്ചു. എന്നെ എന്റെ ചെക്കൻ ക്ഷീണിപ്പിച്ചു. അതുകൊണ്ട് എന്റെ ചെക്കൻ തന്നെ പോയി നോക്കി വന്നാൽ മതി. '"

അങ്ങനെ പറഞ്ഞശേഷം മേഡം എന്റെ നെഞ്ചിൽ നിന്ന് തല ഉയർത്തി, അല്പം നാണത്തോടെ മുടി ഒതുക്കിവെച്ചുകൊണ്ട് വീണ്ടും പറഞ്ഞു.

"വെറുതെ പോയി നോക്കി വന്നാൽ പോരാ. അവൾ എഴുന്നേറ്റെങ്കിൽ വേഗം കുളിച്ചു വേഷം മാറി താഴേക്ക് വരാൻ പറയണം. ഇനി അഥവാ അവൾ എഴുന്നേറ്റില്ലെങ്കിൽ അവളെ പിടിച്ചു എഴുന്നേൽപ്പിച്ച ശേഷം കുളിച്ചു വേഷം മാറി താഴേക്ക് വരാൻ അവളോട് പറയണം."

" ഉം. ഞാൻ പോയി പറയാം. " എന്ന് പറഞ്ഞ ശേഷം ഞാൻ മേഡത്തെ നോക്കി ചിരിച്ചുകൊണ്ട് കൊഞ്ചലോടെ പറഞ്ഞു..

"ലച്ചൂ..എന്റെ ലച്ചു എന്ത് സുന്ദരിയാ.."

എന്റെ കൊഞ്ചിക്കൊണ്ടുള്ള സംസാരം കേട്ട് മേഡം ചിരിച്ചു. എന്നിട്ട് പറഞ്ഞു.

" അതേ, ഞാൻ സുന്ദരി തന്നെയാ. അത് എന്റെ കുട്ടന് ഇപ്പോഴാണോ മനസ്സിലായത്..? കൊഞ്ചാതെ കാര്യം പറ മോനേ. ഇനി എന്താ എന്റെ മോന് വേണ്ടത്.? "

" അത്.... അത്.... ലച്ചു നമുക്ക് ഒരുമിച്ചു കുളിച്ചൂടെ.,? .

💬 Comments

View all comments