Chapter Title : ഐഷു 2 [VaSco]
കിടന്ന ആ മാലയിൽ, അരഞ്ഞാണതിലെന്നപോലെ മനോഹരമായ ഒരു ഹൃദയചിഹ്നം ലോക്കറ്റായി തിളങ്ങുന്നുണ്ടായിരുന്നു.
ആഭരണങ്ങളെല്ലാം അണിഞ്ഞു കഴിഞ്ഞതും, അവൾ ഒരു ചാണകപച്ച നിറമുള്ള ബ്രാ എടുത്തു മെല്ലെ അത് ഉടുത്തു. അവളുടെ മുഴുത്ത മുലകൾ അതിൽ നിറഞ്ഞു നിന്നു.
പിന്നെയവൾ അതേ ചാണകപച്ച നിറമുള്ള ഷഡിയും എടുത്തു ഉടുത്തു. വെണ്ണകല്ലിൽ കൊത്തിയെടുത്ത ശില്പം പോലെ മനോഹരമായ അവളുടെ ശരീരത്തിൽ ആ ഷഡിയും ബ്രായും പറ്റിചേർന്ന് കിടന്നു.
പിന്നെയവൾ അതേ ചാണകപച്ച നിറമുള്ള പാവാടയും ബ്ലൗസും എടുത്തു ഉടുത്തു.
ആ പാവാടയും ബ്ലൗസും ഞാൻ എവിടെയോ കണ്ടത് പോലെ എനിക്ക് തോന്നി. അതേ അതുതന്നെ. എന്റെ ലച്ചുവിന്റെ മുറിയിൽ ഫ്രെയിം ചെയ്തു വെച്ച ഫോട്ടോയിൽ അവർ ഉടുത്ത അതേ പാവാടയും ബ്ലൗസും അതേ നിറം .
പെട്ടന്ന് എന്തോ ശബ്‍ദം കേട്ടത് പോലെ അവൾ പതുക്കെ തിരിഞ്ഞ് വാതിൽക്കലേക്ക് നോക്കി.
അതേ അവളെന്നെ കണ്ടിരിക്കുന്നു. ഭയന്നു പിൻമാറാൻ ശ്രമിച്ച
എന്നെ അവിടെ കണ്ട അവൾ ഒന്ന് ഞെട്ടി. പിന്നെയവൾ നാണത്തോടെ എന്നെ നോക്കി ചിരിച്ചു. ആ ചിരിയിൽ പ്രണയവും നാണവും ഒരേപോലെ തിളങ്ങിയിരുന്നു.
നാണം തുളുമ്പുന്ന മുഖവുമായി അവൾ മന്ദം മന്ദം അടിവെച്ച് എന്റെ അടുത്തേക്ക് വന്നു. ഓരോ ചുവടുവെക്കുമ്പോഴും അവളുടെ വെളുത്ത പാദങ്ങളിലെ സ്വർണ്ണക്കൊലുസ്സുകൾ നേർത്ത സംഗീതം പോലെ കിലുങ്ങി.
എന്റെ തൊട്ടടുത്തെത്തിയ അവൾ നാണത്താൽ ചുവന്നു തുടുത്ത അവളുടെ മുഖം അല്പം താഴ്ത്തി.
അവളുടെ മൃദുവായ കൈകൾ എനിക്ക് നേരെ നീട്ടി. സ്വപ്നത്തിലെന്നോണം ഞാനും അവൾക്ക് നേരെ കൈ നീട്ടി അവളെന്റെ കൈകളിൽ അവളുടെ കൈ കോർത്തു
💬 Comments
View all comments