Chapter Title : ഐഷു 2 [VaSco]
പിടിച്ചു. അവളുടെ കൈയിലെ ആ നേർത്ത തണുപ്പ് എന്റെ ഉള്ളിലേക്ക് പടർന്നു.
"എന്താ ആദിയേട്ട അവിടെ തന്നെ നിന്നത്. വാ കയറി വാ. " എന്റെ കൈയിൽ പിടിച്ചു അകത്തേക്ക് ക്ഷണിച്ചുകൊണ്ട് അവൾ പറഞ്ഞു.
ഏതോ ഒരു മായാലോകത്തെന്നപോലെ, ഒരു സ്വപ്നത്തിലെന്നോണം അവളുടെ കൈപിടിച്ച് ഞാൻ ആ മുറിയിലേക്ക് കടന്നു. ആ സമയം മറ്റെല്ലാം ഞാൻ മറന്നു പോയിരുന്നു.
ഞാൻ അകത്തേക്ക് കയറിയതും അവൾ പതുക്കെ തിരിഞ്ഞ് മുറിയുടെ വാതിൽ ചാരിയ ശേഷം എന്നെ കെട്ടിപിടിച്ചു എന്റെ ചുണ്ടിൽ ഉമ്മ വെച്ചു. അതിന് ശേഷം എന്റെ നെഞ്ചിലേക്ക് ചാഞ്ഞുകൊണ്ട് കൊഞ്ചലോടെ ചോദിച്ചു.
"ആദിയേട്ടൻ ഇവിടെ വന്നിട്ട് കുറേ നേരമായോ?"
"ഇല്ല. ഞാൻ ഇപ്പോൾ വന്നതേയുള്ളൂ." ഞാൻ പതിയെ പറഞ്ഞു. എന്റെ വാക്കുകൾക്ക് ഇടർച്ച ഉണ്ടായിരുന്നു.
"എന്നോട് കള്ളം പറയല്ലേ ആദിയേട്ടാ. സത്യം പറ . എത്ര സമയമായി ആദിയേട്ടൻ ഇവിടെ വന്നിട്ട്.? " അവൾ വീണ്ടും ചോദിച്ചു.
"എന്നോട് ക്ഷമിക്കണം. ഞാൻ കുറച്ചു സമയമായി വന്നിട്ട്. ഞാൻ ഇവിടേക്ക് വരാൻ പാടില്ലായിരുന്നു." ഞാൻ മെല്ലെ പറഞ്ഞു.
" ആദിയേട്ടൻ ഇവിടേക്ക് വരാൻ പാടില്ലായിരുന്നു എന്ന് ഞാൻ പറഞ്ഞോ? അതിരിക്കെട്ടെ
ആദിയേട്ടൻ ഇവിടെ വന്നിട്ട് എന്റെ റൂമിലേക്ക് ഒളിഞ്ഞു നോക്കിയോ?"
"ഉം " ഞാൻ മൂളി. അത് കേട്ട് ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു.
"ഒളിഞ്ഞു നോക്കിയിട്ട് എന്താ ആദിയേട്ടൻ കണ്ടത്..?"
ഞാൻ ഒന്നും മിണ്ടാതെ അവളെ നോക്കി. അവൾ വീണ്ടും ചോദിച്ചു.
"പറ ആദിയേട്ടാ. അങ്ങനെ നോക്കിയിട്ട് ആദിയേട്ടൻ എന്താ കണ്ടത്. എന്നെ കണ്ടോ..?"
"ഉം. കുറച്ചു കണ്ടു."
💬 Comments
View all comments