Chapter Title : ഐഷു 2 [VaSco]
ഞാൻ പേടിയോടെ പറഞ്ഞു.
"അതെന്താ കുറച്ചു മാത്രം. എന്നെ മുഴുവൻ കണ്ടില്ലേ..? " അവൾ വീണ്ടും ചോദിച്ചു.
"ഇല്ല" ഞാൻ പറഞ്ഞു.
" എന്നെ മുഴുവൻ കാണണമെന്ന് ആദിയേട്ടന് ആഗ്രഹമില്ലേ..?" അവൾ വീണ്ടും ചോദിച്ചു.
ആ ചോദ്യം എന്നെ കുഴക്കി. എങ്കിലും
ഞാൻ ഒന്നും മിണ്ടിയില്ല. അപ്പോൾ അവൾ തുടർന്നു.
"ആദിയേട്ടൻ വീണ്ടും കള്ളം പറയുകയാ. ഞാൻ കുളിച്ചു വരുമ്പോൾ തന്നെ ആദിയേട്ടൻ അവിടെ ഉണ്ടായിരുന്നു . ആദിയേട്ടൻ എന്നെ മുഴുവൻ കണ്ടു. ആദിയേട്ടൻ കണ്ടോട്ടെ എന്ന് കരുതി തന്നെയാ വേഷം മാറുമ്പോൾ ഞാൻ വന്ന് വാതിൽ ചാരാതിരുന്നത് . " അതും പറഞ്ഞവൾ നാണത്തോടെ ചിരിച്ചു.
അതിന് ശേഷം അവൾ വീണ്ടും പറഞ്ഞു.
"ഞാൻ ഇന്നലെ തന്ന സമ്മാനം എനിക്ക് തിരിച്ചു താ.."
അവൾ അങ്ങനെ പറഞ്ഞതും ഞാൻ അവളുടെ അരക്കെട്ടിലെ ആ സ്വർണ്ണ അരഞ്ഞാണത്തിൽ കൈചുറ്റി അവളെ എന്നിലേക്ക് കൂടുതൽ ചേർത്തുപിടിച്ചുകൊണ്ട് അവളുടെ ചുണ്ടിൽ അമർത്തി ഉമ്മ വെക്കുകയും നുണയുകയും ചെയ്തു.
അതോടൊപ്പം അവളുടെ കഴുത്തിലും കവിളിലും എന്റെ ചുണ്ടുകൾ അമരുമ്പോൾ നാണത്തോടെ അവൾ എന്റെ മുടിയിഴകളിൽ വിരലോടിച്ചു. വീണ്ടും അവളുടെ ചുണ്ടുകളുടെ മധുരം നുകരാൻ ഞാൻ മുഖം അടുപ്പിച്ചതും പെട്ടന്ന് എവിടെ നിന്നോ ഒരു മൊബൈൽ ഫോൺ റിംഗ് ചെയ്യുന്നത് ഞാൻ കേട്ടു. ആ ശബ്ദം കേട്ടതും ഞാൻ ഞെട്ടിത്തരിച്ചു പോയി.
ഞാൻ ചുറ്റും ഒന്ന് നോക്കി. അപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്. അവൾ എന്റെ അടുത്തേക്ക് നടന്നുവന്നതും, എന്റെ കൈപിടിച്ച് അകത്തേക്ക് ക്ഷണിച്ചതും. ഞങ്ങൾ സംസാരിച്ചതും, ഞങ്ങൾ തമ്മിൽ ഉമ്മ വെച്ചതുമെല്ലാം
💬 Comments
View all comments