0%

Chapter Title : ഐഷു 2 [VaSco]

Author : VaSco Read All Parts 245.3K

പോലെ ഇവൾക്കും എന്നോട് ഇഷ്ടമാണോ..? ഇവൾ എന്നെ പ്രേമിക്കുന്നുണ്ടോ..?

പക്ഷെ ഇവളുടെ വിവാഹം ഉറപ്പിച്ചതല്ലേ.? അത് ഇവൾക്ക് അറിയാവുന്നതല്ലേ ? എന്നിട്ടും എന്തിനാ ഇവൾ എന്നോട് ഇങ്ങനെ കാണിക്കുന്നത്. ?

ഇവൾക്ക് പ്രായത്തിന്റെ ഇളക്കം ആണെന്ന് പറയാം. പക്ഷെ എല്ലാം അറിഞ്ഞിട്ടും ഞാൻ എന്തിനാ ഇതിനൊക്കെ കൂട്ട് നിന്നത്.? ഇതൊക്കെ മേഡം അറിഞ്ഞാലുള്ള അവസ്ഥ എന്താകും.? ഒരുനിമിഷം ഒരായിരം ചോദ്യങ്ങൾ എന്നിൽ നിറഞ്ഞു.

"ആദിയേട്ടാ. ആദിയേട്ടൻ ആരെയെങ്കിലും പ്രേമിക്കുന്നുണ്ടോ..?" ഐശ്വര്യയുടെ ചോദ്യമാണ് എന്നിൽ നിറഞ്ഞ ചോദ്യങ്ങളിൽ നിന്ന് എന്നെ ഉണർത്തിയത്.

"ഇപ്പോഴെന്തേ ഇങ്ങനെ ചോദിക്കാൻ.?" ഞാൻ വളരെ സോഫ്റ്റായി അവളോട് ചോദിച്ചു.

"ഒന്നുമില്ല. എന്നാലും പറ ആദിയേട്ട. ആദിയേട്ടൻ ആരെയെങ്കിലും പ്രേമിക്കുന്നുണ്ടോ..?"

"ഇല്ല. ഇതുവരെ ഇല്ല." ഞാൻ പറഞ്ഞു.

"എന്തേ ആദിയേട്ടൻ ആരേയും ഇതുവരെ പ്രേമിക്കാതിരുന്നത്..?" അവൾ വീണ്ടും ചോദിച്ചു.

"ആവോ! അറിയില്ല. എനിക്ക് അങ്ങനെ ആരോടും ഇതുവരെ ഒന്നും തോന്നിയിട്ടില്ല. " ഞാൻ മെല്ലെ പറഞ്ഞു.

"ആ റോഷിമ ചേച്ചിയോടും ആദിയേട്ടന് ഇതുവരെ പ്രേമം തോന്നിയിട്ടില്ലേ..?"

അവളുടെ ആ ചോദ്യം എന്നിൽ ഞെട്ടൽ ഉണ്ടാക്കി. അത് കേട്ടതും എന്റെ നെഞ്ചിടിപ്പിന്റെ വേഗത കൂടി. ഇവളിത് എങ്ങനെ അറിഞ്ഞു. ഇവളോടിത് ആര് പറഞ്ഞു. ഒരുപക്ഷെ മേഡം ആയിരിക്കുമോ ഇത് പറഞ്ഞത്.

"പറ ആദിയേട്ടാ. ആ റോഷിമ ചേച്ചിയോടും ആദിയേട്ടന് ഇതുവരെ പ്രേമം തോന്നിയിട്ടില്ലേ..?"

എന്റെ നെഞ്ചിൽ നിന്ന് മുഖം ഉയർത്തി എന്റെ കണ്ണുകളിൽ നോക്കികൊണ്ടാണ് അവൾ ചോദിച്ചത്.

"ഇല്ല. ആരോടും ഇല്ല. " ഞാൻ വീണ്ടും പറഞ്ഞു.

"എന്തെ ആ റോഷിമ ചേച്ചിയോട് ആദിയേട്ടന് പ്രേമം തോന്നാതിരുന്നത്.

💬 Comments

View all comments