0%

Chapter Title : ഐഷു 2 [VaSco]

Author : VaSco Read All Parts 245.3K

ആ ചേച്ചി നല്ലതാണല്ലോ. ആ ചേച്ചിക്ക് ആദിയേട്ടനെ ഒരുപാട് ഇഷ്ടമാണല്ലോ. എന്നിട്ടും എന്തെ ആദിയേട്ടന് അങ്ങനെ ഒന്നും തോന്നാതിരുന്നത്.?"

"നിന്നോട് ഇതൊക്കെ ആര് പറഞ്ഞു..?"

"ആരെങ്കിലും ആയിക്കോട്ടെ. ഞാൻ പറഞ്ഞത് സത്യമല്ലേ. ആ ചേച്ചിക്ക് ആദിയേട്ടനെ ഒരുപാട് ഇഷ്ടമല്ലേ. ഇനിയെങ്കിലും ആദിയേട്ടന് ആ ചേച്ചിയെ പ്രേമിച്ചുകൂടെ..?"

കുറച്ചു സമയത്തേക്ക് ഞാൻ ഒന്നും മിണ്ടിയില്ല. അതിന് ശേഷം ഞാൻ അവളോട് ചോദിച്ചു.

"ഐശു, ആരെയെങ്കിലും പ്രേമിക്കുന്നുണ്ടോ?"

"എന്റെ കല്യാണം ഉറപ്പിച്ചതാണെന്ന് ആദിയേട്ടന് അറിയാമല്ലോ? പിന്നെ ഞാൻ എങ്ങനെ പ്രേമിക്കും?"

"അതിനെന്താ കല്യാണം വരെ എങ്കിലും വെറുതെ ആരെയെങ്കിലും പ്രേമിച്ചൂടെ?" കളിയായി ഞാൻ ചോദിച്ചു.

"ആദിയേട്ടൻ പറഞ്ഞത് ശരിയാ. എന്റെ മനസ്സിൽ മറ്റൊരാളുണ്ട്. ഞാൻ ഒരുപാട് സ്നേഹിക്കുന്ന ഒരാൾ. അയാളെ എനിക്ക് പ്രേമിക്കണമെന്നുണ്ട് . എന്ന് കരുതി എനിക്ക് ആ വിവാഹത്തോട് എതിർപ്പൊന്നുമില്ല കേട്ടോ. പക്ഷെ....."

അവൾ പാതി പറഞ്ഞു നിർത്തി എന്റെ കണ്ണുകളിലേക്ക് ആഴത്തിൽ നോക്കി. ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായതുപോലെ എന്റെ ഉള്ളിൽ ഒരു ഭയം ഉടലെടുത്തു. അവളുടെ മനസ്സിലുള്ള ആ 'മറ്റൊരാൾ' ഞാനാണോ എന്ന സംശയം എന്നെ വല്ലാതെ അസ്വസ്ഥനാക്കി.

"ആരാ ഐശ്വര്യ അത്? നിന്റെ മനസ്സിലുള്ള നീ ഒരുപാട് പ്രേമിക്കുന്ന ആൾ. അയാൾക്ക് ഈ കാര്യം അറിയാമോ നീ അയാളെ പ്രേമിക്കുന്നെന്ന കാര്യം. "

"ഇല്ല ആദിയേട്ട. അയാൾക്ക് ഇതുവരെ ഈ കാര്യം അറിയില്ല ഞാൻ ഇതുവരെ അയാളോട് എന്റെ ഇഷ്ടം പറഞ്ഞിട്ടില്ല. ഞാനായി പറയുകയും ഇല്ല. "

"എന്താ അത്. നിനക്കത് അയാളോട് പറഞ്ഞുകൂടേ. ഒരുപക്ഷെ ആയാളും നിന്നെ ഇതുപോലെ സ്നേഹിക്കുന്നുണ്ടെങ്കിലോ..? "

💬 Comments

View all comments