0%

Chapter Title : ഐഷു 2 [VaSco]

Author : VaSco Read All Parts 245.7K

"ഉണ്ടായിട്ടും എന്താ കാര്യം ആദിയേട്ട. എന്റെ വിവാഹം പണ്ടേ ഉറപ്പിച്ചതല്ലേ . അതും എന്റെ പപ്പ ഉറപ്പിച്ചത് . പപ്പ ഉറപ്പിച്ച വിവാഹം എന്തായാലും നടക്കും, നടക്കണം. അത് പപ്പയ്ക്ക് മമ്മി പപ്പയുടെ മരണക്കിടക്കയിൽ വെച്ച് കൊടുത്ത വാക്കാ. അത് തെറ്റിക്കാൻ പാടില്ല. അത് തെറ്റിച്ചാൽ പപ്പ എന്നോട് പൊറുക്കില്ല."

അതും പറഞ്ഞു ഐശ്വര്യ കരഞ്ഞു. ഞാൻ അവളുടെ കണ്ണീർ തുടച്ചുകൊണ്ട് അവളെ നോക്കി. അവളോട് ഇനി എന്ത് പറയും എന്ത് പറഞ്ഞു ഞാൻ ഈ പാവത്തെ സമാധാനിപ്പിക്കും. അറിയില്ല. അവളെ ഒന്ന് കൂടെ എന്നോട് ചേർത്ത് പിടിച്ചുകൊണ്ട് അവളുടെ പുറത്തുകൂടെ ഞാൻ മെല്ലെ തഴുകി.

കുറച്ചു കഴിഞ്ഞു അവൾ വീണ്ടും എന്നോട് ചോദിച്ചു.

"ആദിയേട്ടാ എന്റെ വിവാഹം വരെയെങ്കിലും ഞാൻ അയാളെ പ്രേമിച്ചോട്ടെ അയാൾ അറിയാതെ? ഒരിക്കലും സ്വന്തമാക്കാൻ കഴിയാത്ത ഒന്നിനെ അറിഞ്ഞു കൊണ്ട് ഞാൻ പ്രേമിച്ചോട്ടെ.? ആ പ്രേമം എന്റെ മനസ്സിൽ എന്റെ മരണം വരെ മറ്റാരുമറിയാതെ എനിക്ക് കൊണ്ടു നടക്കാലോ "

"അത് വേണോ ഐശു. അത് നിനക്ക് ജീവിതകാലം മുഴുവൻ വേദനയാകില്ലേ..?"

"എന്നാലും സാരമില്ല. എനിക്ക് അയാളെ എന്റെ മരണം വരെ പ്രേമിക്കാലോ..? ആദിയേട്ടൻ ആണെങ്കിൽ ഇങ്ങനെ ഒരാളെ പ്രേമിക്കുമോ..? ഒരിക്കലും സ്വന്തമാക്കാൻ കഴിയാത്തൊരാളെ സ്വന്തമാക്കാൻ കഴിയിലേന്ന് അറിഞ്ഞിട്ടും പ്രേമിക്കുമോ.?""

അവളുടെ ആ ചോദ്യം എന്നെ വല്ലാതെ കുഴക്കി. ഇനി ഇവൾ എന്നെ തന്നെയാണോ പ്രേമിക്കുന്നത് എന്ന് എനിക്ക് കൂടുതൽ സംശയമായി.

"ഐശു. നീ.... നീ... എന്നെ..."

ആ സംശയം തീർക്കാനായി ഞാൻ അവളോട് ചോദിക്കാൻ തുടങ്ങിയതും താഴെനിന്നും മേഡത്തിന്റെ ശബ്‍ദം

💬 Comments

View all comments