0%

Chapter Title : അജ്ഞാതന്‍റെ കത്ത് 2

Author : kkstories Read All Parts 204

ഇല്ലായിരുന്നു. തീർത്ഥയുള്ളതിനാലാ ഞാൻ പോലും അവരോട് അടുത്തത്. മാത്രല്ല ഈ വീടെന്റെ മുത്താപ്പയുടെതാ .

എന്റെ മുഖത്തും നിരാശ.

" അജ്മൽ ഞങ്ങൾ കുറച്ചു സ്റ്റിൽസെടുത്തോട്ടെ?"

അരവിയുടെ ചോദ്യത്തിന് അജ്മൽ ഉത്സാഹത്തോടെ മറുപടി നൽകി.

" അതിനെന്താ സാറേ...."

ഞാൻ ജോണ്ടിക്ക് കണ്ണുകളാൽ നിർദേശം നൽകി. അവൻ ക്യാമറയുമായി വീടിനു ചുറ്റും നടന്നു. അവന്റെ പിന്നാലെ അരവിന്ദും. ഞാനാ ഒറ്റക്കണ്ണുള്ള ടെഡിയെ നോക്കി കാണുവാരുന്നു.

"എന്താ മേഡത്തിന്റെ പേര്?"

അജ്മൽ എന്റെ പിന്നാലെ കൂടി

"വേദ ."

പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.

"എനിക്ക് നിങ്ങളെ എവിടെയോ കണ്ടതായി ഓർമ്മ വരുന്നുണ്ട്. "

" ഒരാളെ പോലെ ഏഴ് പേരുണ്ട് അജ്മൽ."

അരവി പെട്ടന്ന് നടന്നു വന്നു.

"ഇവിടുത്തെ സാറിന് എന്താ ജോലി അജ്മൽ?"

"അവർക്ക് ലാബാണ്.പാലക്കാട് ജില്ലാഹോസ്പിറ്റലിനടുത്ത് തീർത്ഥം ലാബ് സജീവ് സാറിന്റെയാ.സാറും വൈഫും കൂടിയാ അത് നടത്തുന്നത്. "

" അവരിവിടെ താമസം തുടങ്ങീട്ടെത്ര നാളായി?"

അരവിന്ദിന്റെ ചോദ്യങ്ങളിൽ നിന്നും എന്തോ ഒന്ന് അവന്റെ മനസിലുണ്ടെന്ന് ബോധ്യമായി.

"മൂന്ന് മാസത്തോളമായി കാണും. ആദ്യം താമസിച്ചത് കൊഴിഞ്ഞാമ്പാറയിലാ. പിന്നെ അവരുടെ നമ്പർ വേണമെങ്കിൽ ലാബിൽ ചോദിച്ചാൽ മതി."

" ലാബ് തുടങ്ങീട്ട് എത്ര നാളായി?"

"ഒരു വർഷമായിക്കാണും"

എന്റെ പോക്കറ്റിൽ കിടന്ന ഫോൺ റിംഗ് ചെയ്തു. അരുൺ കരുണൻ കൂടെ പഠിച്ചിരുന്നതാ.ഞാൻ ഫോണുമായി ഇടവഴിയിലേക്കിറങ്ങി സംസാരിച്ചു.

പിന്നെ തിരികെ ചെന്നു പറഞ്ഞു.

" അത്യാവശ്യമായി തിരിച്ച് പോകണം, വേറെയും കാര്യങ്ങളുണ്ട്.നീ ഈ നമ്പറിൽ വിളിക്കണം"

ഞാൻ എന്റെ നമ്പർ പറഞ്ഞു കൊടുത്തു.

"പിന്നെ ഫിലിമിന്റെ കാര്യങ്ങൾ ഒകെ ആവുംവരെ ഈ കാര്യം ആരോടും പറയണ്ട."

കാറിൽ കയറുമ്പോൾ അരവിന്ദ് അജ്മലിന് നിർദ്ദേശം നൽകി. കാർ കുറച്ചു നീങ്ങി കഴിഞ്ഞപ്പോൾ അരവിന്ദ് കർച്ചീഫിൽ പൊതിഞ്ഞ ഒരു സിറിഞ്ച് പുറത്തെടുത്തു.

"വേദ ഇതുപോലെ പത്തമ്പത് സിറിഞ്ചുകൾ ആ വീടിന്റെ പിന്നിലെ വരാന്തയിലുണ്ട്."

"അതിലെന്തിരിക്കുന്നു? അവർ ലാബിലെ വെയ്സ്റ്റ് കൊണ്ടിട്ടതാവും."

"നെവർ വേദ, ലാബിലെ വെയ്സ്റ്റല്ല അത് എനിക്കുറപ്പുണ്ട്. നീയീ സിറിഞ്ച് കണ്ടോ ഇതിന്റെ സൈസിൽ വളരെ വ്യത്യാസമുണ്ട്.ഇത്തരത്തിൽ ഒന്നിത് വരെ ഞാൻ

💬 Comments

View all comments