Chapter Title : അജ്ഞാതന്‍റെ കത്ത് 2
ഞാൻ വീണ്ടും ചോദിച്ചു.
"ഇത് സജീവേട്ടന്റെ വീടാ. ടൗണിൽ ലാബ് നടത്തുന്ന."
സജീവ് എന്ന പേര് കേട്ടതോടെ ജോണ്ടിയും അരവിയും എന്നെ നോക്കി.
" അതും ഓങ്ങിലപാറയിൽപെട്ട വീടല്ലേ?"
"അതെ. പക്ഷേ അവരവിടില്ല രണ്ടാഴ്ചയായി ടൂറിലാ. ഇനി ജൂണിലേ വരൂ "
ആ വീടുമായി ഞാൻ അന്വേഷിച്ച് വന്നതിന് എന്തോ ബന്ധമുണ്ട് ഉറപ്പാണ്. ഇന്നലെ ഈ വീടിന്റെ ചിത്രമെനിക്കയച്ച sai Siva യെ കണ്ടെത്തണം. ആ വീട് പരിശോധിക്കാതെ ഒന്നിനും ഒരു തീരുമാനമാവില്ല. എനിക്കൊരുപായം തോന്നി.
" ആ മുറ്റത്ത് നിറയെ ചെടികളാ എനിക്കവയുടെ വിത്തോ കമ്പോ കിട്ടിയാൽ ഉപകാരമായിരുന്നു.
"അതിനിപ്പോ എന്താ? ഇത് നമ്മുടെ സ്വന്തം വീടുപോലെയാ"
പറഞ്ഞു തീരും മുന്നേ ആ പയ്യൻ കവുങ്ങുവേലി തുറന്ന് വീട്ടുമുറ്റത്തേക്ക് നടന്നു.
" അരവീ വീടും പരിസരവും നന്നായി വാച്ച് ചെയ്യണം."
ഞാൻ അരവിയോട് പതിയെ പറഞ്ഞു.
"എന്താ നിന്റെ പേര്?"
ഞാനാ പയ്യനോട് ചോദിച്ചു.
" അജ്മൽ നിസാൻ "
"നല്ല പേരാണ് കേട്ടോ.തനിക്കഭിനയിക്കാൻ താൽപര്യമുണ്ടോ? ?"
"അഭിനയിക്കാൻ ഇഷ്ടം തന്നെയാ, ഉപ്പ ഉസ്താദ സമ്മതിക്കൂല."
"ഞങ്ങൾ ചോദിച്ച് അനുവാദം വാങ്ങിയാൽ നീ അഭിനയിക്കുമോ?"
അജ്മലിന്റെ കണ്ണിലൊരു തിളക്കം.
"സത്യം പറഞ്ഞാൽ ഞങ്ങളുടെ വരവിന് രണ്ട് ലക്ഷ്യങ്ങളുണ്ട്. ഒന്ന് പ്രമീക്ഷയെ കാണുക. രണ്ട് ഞങ്ങളുടെ ഫിലിമിന് പറ്റിയ ലൊക്കേഷൻ തപ്പുക."
പറഞ്ഞത് അരവിന്ദാണ്. നടന്ന് ഞങ്ങൾ വീട്ടുമുറ്റത്തെത്തിയിരുന്നു.
"ആരാ ചേച്ചി ഹീറോ"
" അജ്മൽ ഞങ്ങൾ ഒരു സൗഹൃദ കൂട്ടാഴ്മയിൽ ഉണ്ടാക്കിയ ഈ സിനിമയിലെ എല്ലാ രംഗത്തുള്ളവരും പുതുമുഖങ്ങളാണ്. ഇദ്ദേഹമാണ് സംവിധായകൻ. പിന്നെ കുറേ പുതുമുഖങ്ങളെ കൂടി വേണം."
അജ്മൽ മുടി കൈയാൽ ഒതുക്കി ഉഷാറായി.
" ഈ വീടിനാണെങ്കിൽ കഥയിൽ നമ്മൾ എഴുതിയ എല്ലാ കാര്യങ്ങളും ഉണ്ട്. "
അരവിന്ദ് കൈകൾ വിരിച്ച്കൊണ്ട് ഫ്രേം പിടിച്ചു.
" അജ്മൽ വീട്ടുടമസ്ഥനുമായി കോണ്ടാക്ട് ചെയ്താലോ?"
അരവി സമർത്ഥമായി കരുക്കൾ നീക്കുവാണ്.
" അത് റിസ്ക്കാണ് ,അവരെ കോണ്ടാക്റ്റ് ചെയ്യാനുള്ള നമ്പറൊന്നും എന്റെ കൈയിലില്ല. ജൂണിൽ തീർത്ഥയുടെ ക്ലാസ് തുടങ്ങുമ്പോഴേക്കും അവരെത്തും. മാത്രവുമല്ല അയൽപക്കവുമായി അവർ അത്രനല്ല അടുപ്പവും
💬 Comments
View all comments