0%

Chapter Title : അജ്ഞാതന്‍റെ കത്ത് 2

Author : kkstories Read All Parts 202

ചുരുട്ടുന്നു, ടൈയ്ലർ ഷോപ്പിൽ ഒരു പുരുഷനും സ്ത്രീയുമിരുന്ന് തയ്ക്കുന്നു.

"ചേട്ടാ ഓങ്ങിലപ്പാറയ്ക്ക് ഏത് വഴി പോവണം.?"

"ദോ ആ കാണുന്ന പഞ്ചായത്ത് കിണറിന്റെ ഭാഗത്തേക്ക് പോയാൽ വലത്തോട്ട്..... നിങ്ങളെവിടുന്നാ?"

സത്യം പറയണോ എന്നറിയില്ല

" ഷൊർണൂരിൽ നിന്നും വരികയാ പ്രമീക്ഷയുടെ സുഹൃത്തുക്കളാ ഞങ്ങൾ "

" പ്രമീക്ഷയോ?!........... അതാരാ?"

"ഞങ്ങൾ ഷൊർണൂരിൽ ഒരു കല്യാണത്തിന് പരിചയപ്പെട്ടതാ. എന്റെ കല്യാണം ക്ഷണിക്കണം."

ടൈയ്ലർ ചേട്ടൻ ചിന്തയിലായി. ഞാനിറങ്ങി നടന്നു.

" ശിവേട്ടാ അവിടെ പുതിയതായി രണ്ട് വാടകക്കാർ താമസിക്കുന്നുണ്ട് അവരിലാരെങ്കിലും ആവും."

പിന്നിൽ ടൈലറുടെ കൂടെയുള്ള സ്ത്രീയുടെ സ്വരം. ഒടുവിൽ സ്ഥലത്തെത്തി. ഞാൻ പുറത്തിറങ്ങി.ജോണ്ടിയും അരവിയും വണ്ടിയിൽ ഇരുന്നതേ ഉള്ളൂ. എതിരെ സൈക്കിളിൽ വന്ന പയ്യനോട് ഞാൻ ചോദിച്ചു.

" പ്രമീക്ഷയുടെ വീടേതാ ?"

"ഏത് പ്രമിക്ഷ?"

"ഓങ്ങിലപാറ പ്രമീക്ഷ."

"ഇവിടങ്ങനൊരാളില്ലല്ലോ... അഡ്രസ് മാറിയതാണോ?"

ആ പയ്യന്റെ സ്വരം

" അല്ല. അഡ്രസ് കറക്റ്റ് ആണ്. "

"ഓങ്ങിലപാറയിൽ ആകെ ഏഴ് വീടുകളേ ഉള്ളൂ. രണ്ട് വീടുകൾ തമിഴന്മാരാ അവിടെ സ്ത്രീകളില്ല. പിന്നെയുള്ള വീടുകളിലുള്ളവരെയെല്ലാം എനിക്കറിയാവുന്നതാ. ഇത് തന്നെയാണോ പേര്?"

" ഉം "

"എങ്കിൽ നിങ്ങൾ ഇത് വഴി പോകണം. അവിടെ നാലു വീടുകളുണ്ട്. അവിടെയുള്ള ആർക്കേലും അറിയാമായിരിക്കും. ഇത് വഴി കാറ് പോവില്ല. വാ ഞാൻ കാണിക്കാം"

ഞാൻ അരവിയെ ഇറങ്ങിവരാൻ കണ്ണു കാണിച്ചു. സൈക്കിൾ സൈഡാക്കി വെച്ച് പയ്യൻ നടന്നു.അവനു പിന്നാലെ ഞങ്ങളും. നടന്നു പോവുന്നതിന്റെ ഇടത് വശത്ത് കുറച്ചുള്ളിലേക്കായൊരു ഓട് വീട്. മുറ്റം നിറയെ പൂക്കൾ നിറഞ്ഞ എനിക്ക് പരിചിതമായ വീട്.വീടിനു ചുറ്റും കവുങ്ങിൻ കഷ്ണങ്ങൾ ചേർത്ത് വേലി കെട്ടിയിരുന്നു.എന്റെ കണ്ണുകൾ മുറ്റത്ത് ചുമര് ചാരിചേർത്തുവെച്ച സൈക്കിളിലെ ടെഡിബിയറിൽ തറച്ചു. ആരോ എന്നെ സഹായിക്കുന്നുണ്ട്. മെസഞ്ചറിൽ എനിക്ക് വന്ന അതേ ഫോട്ടോ. Sai Siva എന്ന ഐഡിയിൽനിന്നും ഫോട്ടോ . ശ്വാസം വിലങ്ങി. ആ ടെഡിബിയറിന് ഒര് കണ്ണേ ഉണ്ടാവൂ എന്ന തിരിച്ചറിവ് എന്റെ കാലിലേക്ക് ശക്തി പകർന്നു. ആ വീടിനെ ചൂണ്ടി ഞാൻ ചോദിച്ചു.

" ഈ വീടാരുടേതാ?"

" ഈ വീടാരുടേതാ?"

💬 Comments

View all comments