Chapter Title : അജ്ഞാതന്‍റെ കത്ത് 2
നീക്കുവാണ്.
" അത് റിസ്ക്കാണ് ,അവരെ കോണ്ടാക്റ്റ് ചെയ്യാനുള്ള നമ്പറൊന്നും എന്റെ കൈയിലില്ല. ജൂണിൽ തീർത്ഥയുടെ ക്ലാസ് തുടങ്ങുമ്പോഴേക്കും അവരെത്തും. മാത്രവുമല്ല അയൽപക്കവുമായി അവർ അത്രനല്ല അടുപ്പവും ഇല്ലായിരുന്നു. തീർത്ഥയുള്ളതിനാലാ ഞാൻ പോലും അവരോട് അടുത്തത്. മാത്രല്ല ഈ വീടെന്റെ മുത്താപ്പയുടെതാ .
എന്റെ മുഖത്തും നിരാശ.
" അജ്മൽ ഞങ്ങൾ കുറച്ചു സ്റ്റിൽസെടുത്തോട്ടെ?"
അരവിയുടെ ചോദ്യത്തിന് അജ്മൽ ഉത്സാഹത്തോടെ മറുപടി നൽകി.
" അതിനെന്താ സാറേ...."
ഞാൻ ജോണ്ടിക്ക് കണ്ണുകളാൽ നിർദേശം നൽകി. അവൻ ക്യാമറയുമായി വീടിനു ചുറ്റും നടന്നു. അവന്റെ പിന്നാലെ അരവിന്ദും. ഞാനാ ഒറ്റക്കണ്ണുള്ള ടെഡിയെ നോക്കി കാണുവാരുന്നു.
"എന്താ മേഡത്തിന്റെ പേര്?"
അജ്മൽ എന്റെ പിന്നാലെ കൂടി
"വേദ ."
പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.
"എനിക്ക് നിങ്ങളെ എവിടെയോ കണ്ടതായി ഓർമ്മ വരുന്നുണ്ട്. "
" ഒരാളെ പോലെ ഏഴ് പേരുണ്ട് അജ്മൽ."
അരവി പെട്ടന്ന് നടന്നു വന്നു.
"ഇവിടുത്തെ സാറിന് എന്താ ജോലി അജ്മൽ?"
"അവർക്ക് ലാബാണ്.പാലക്കാട് ജില്ലാഹോസ്പിറ്റലിനടുത്ത് തീർത്ഥം ലാബ് സജീവ് സാറിന്റെയാ.സാറും വൈഫും കൂടിയാ അത് നടത്തുന്നത്. "
" അവരിവിടെ താമസം തുടങ്ങീട്ടെത്ര നാളായി?"
അരവിന്ദിന്റെ ചോദ്യങ്ങളിൽ നിന്നും എന്തോ ഒന്ന് അവന്റെ മനസിലുണ്ടെന്ന് ബോധ്യമായി.
"മൂന്ന് മാസത്തോളമായി കാണും. ആദ്യം താമസിച്ചത് കൊഴിഞ്ഞാമ്പാറയിലാ. പിന്നെ അവരുടെ നമ്പർ വേണമെങ്കിൽ ലാബിൽ ചോദിച്ചാൽ മതി."
" ലാബ് തുടങ്ങീട്ട് എത്ര നാളായി?"
"ഒരു വർഷമായിക്കാണും"
എന്റെ പോക്കറ്റിൽ കിടന്ന ഫോൺ റിംഗ് ചെയ്തു. അരുൺ കരുണൻ കൂടെ പഠിച്ചിരുന്നതാ.ഞാൻ ഫോണുമായി ഇടവഴിയിലേക്കിറങ്ങി സംസാരിച്ചു.
പിന്നെ തിരികെ
💬 Comments
View all comments