0%

Chapter Title : അജ്ഞാതന്‍റെ കത്ത് 2

Author : kkstories Read All Parts 467

ചെന്നു പറഞ്ഞു.

" അത്യാവശ്യമായി തിരിച്ച് പോകണം, വേറെയും കാര്യങ്ങളുണ്ട്.നീ ഈ നമ്പറിൽ വിളിക്കണം"

ഞാൻ എന്റെ നമ്പർ പറഞ്ഞു കൊടുത്തു.

"പിന്നെ ഫിലിമിന്റെ കാര്യങ്ങൾ ഒകെ ആവുംവരെ ഈ കാര്യം ആരോടും പറയണ്ട."

കാറിൽ കയറുമ്പോൾ അരവിന്ദ് അജ്മലിന് നിർദ്ദേശം നൽകി. കാർ കുറച്ചു നീങ്ങി കഴിഞ്ഞപ്പോൾ അരവിന്ദ് കർച്ചീഫിൽ പൊതിഞ്ഞ ഒരു സിറിഞ്ച് പുറത്തെടുത്തു.

"വേദ ഇതുപോലെ പത്തമ്പത് സിറിഞ്ചുകൾ ആ വീടിന്റെ പിന്നിലെ വരാന്തയിലുണ്ട്."

"അതിലെന്തിരിക്കുന്നു? അവർ ലാബിലെ വെയ്സ്റ്റ് കൊണ്ടിട്ടതാവും."

"നെവർ വേദ, ലാബിലെ വെയ്സ്റ്റല്ല അത് എനിക്കുറപ്പുണ്ട്. നീയീ സിറിഞ്ച് കണ്ടോ ഇതിന്റെ സൈസിൽ വളരെ വ്യത്യാസമുണ്ട്.ഇത്തരത്തിൽ ഒന്നിത് വരെ ഞാൻ കണ്ടിട്ടില്ല.?"

അരവിന്ദ് പറഞ്ഞത് ശരിയായിരുന്നു. അതിന്റെ ഘടനയിൽ ഒത്തിരി വ്യത്യാസമുണ്ടായിരുന്നു.

"നമുക്കിത് സോനയെ കാണിച്ചു നോക്കാം. അവൾക്ക് ചിലപ്പോൾ എന്തേലും തരത്തിൽ സഹായിക്കാൻ പറ്റുമാരിക്കും. സോന ഗൈനക്കോളജിസ്റ്റാണ്. തീർത്ഥം ലബോറട്ടറിയിൽ ആദ്യം അന്വേഷിക്കാം."

"നമ്മളന്വേഷിച്ച തീർത്ഥ ജീവിച്ചിരിപ്പില്ലെന്നു എന്റെ മനസു പറയുന്നു ചേച്ചി. "

ജോണ്ടി പിന്നിൽ നിന്നും പറഞ്ഞു.

"കരിനാക്ക് വളയ്ക്കാതെ നീയവിടുന്നെടുത്ത പിക് എല്ലാം ലാപിലേക്ക് കോപ്പി ചെയ്."

ജില്ലാ ഹോസ്പിറ്റലിനടുത്തുള്ള ലാബ് ആയതിനാലും, ഒരു സ്റ്റാഫ് മാത്രമായതിനാലും തീർത്ഥത്തിൽ തിരക്ക് കൂടുതലായിരുന്നു.

കാറിൽ നിന്നിറങ്ങാൻ നോക്കിയ എന്നെ അരവി തടഞ്ഞു.

" നീയിറങ്ങണ്ട. നാട്ടിൻ പുറത്തുള്ളവരല്ല സിറ്റിയിൽ. നിന്നെ ചിലപ്പോൾ തിരിച്ചറിയും."

എന്റെ മറുപടി കാക്കാതെ അവൻ ലാബ് ലക്ഷ്യം വെച്ചു നടന്നു. രണ്ട് മൂന്ന് മിനിട്ടിനു ശേഷം ഒരു വിസിറ്റിംഗ് കാർഡുമായി വന്നു.

" നമ്പർ കിട്ടി, പക്ഷേ വിളിച്ചാൽ കിട്ടില്ലെന്നാ

💬 Comments

View all comments