Chapter Title : അജ്ഞാതന്‍റെ കത്ത് 2
ആ പെൺകുട്ടി പറഞ്ഞത്. ടൂറിൽ സജീവ്.മൊബൈൽ ഫോൺ ഉപയോഗിക്കാറില്ലത്രെ. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മെയിൽ ചെയ്യലാണ് പതിവെന്ന്."
"വഴികളെല്ലാം അടഞ്ഞുപോവുകയാണല്ലോ അരവി "
എന്നിൽ നിരാശ ബാധിച്ചു.
" ഒന്നടഞ്ഞാൽ ഒൻപതെണ്ണം തുറക്കും വേദ. നമുക്ക് നോക്കാടോ. നമുക്കെന്തായാലും കൊഴിഞ്ഞാമ്പാറ വരെ പോവാം. ഞാൻ സജീവിന്റെ കൊഴിഞ്ഞാമ്പാറയിലെ അഡ്രസ് ചോദിച്ചു മനസിലാക്കിയിട്ടുണ്ട്. "
ഞാൻ സീറ്റിലേക്ക് ചാരിയിരുന്നു. ഒന്നു മയങ്ങണമെന്നുണ്ടായിരുന്നെങ്കിലും ചിന്തകൾ മനസിനെ മഥിച്ചു.
"ചേച്ചീ ആ വീടിനകത്ത് ഒരാൾ മരിച്ചു കിടക്കുന്നു."
ജോണ്ടിയുടെ ശബ്ദം ചിന്തകൾ മുറിച്ചു.
ലാപിൽ അവനെടുത്ത തീർത്ഥത്തിലെ വീഡിയോ കാണുകയായിരുന്നു അവൻ. അരവി വണ്ടി സൈഡൊതുക്കി നിർത്തി. ഞാനവനിൽ നിന്നും ലാപ് വാങ്ങി. തുറന്നു കിടക്കുന്ന ജനൽ പാളിക്കകത്തേയ്ക്ക് ക്യാമറ കയറ്റിവെച്ച് എടുത്തതാണെന്നു തോന്നുന്നു. ക്യാമറ ഡൈനിംഗ് ഹാളിലേക്കാണ്. പാതിഡൈനിംഗ് ടേബിളും , ചെയറും ഫ്രിഡ്ജിന്റെ ഒരു സൈഡും ടേബിളിലെ നിരത്തി വെച്ച ഒന്നു രണ്ട് പാത്രങ്ങൾക്കൊപ്പം ഒരു ന്യൂസ് പേപ്പറും.കൂടാതെ പാതി തുറന്ന ഒരു ബെഡ് റൂം വാതിലിലൂടെ ബെഡിന്റെ കാൽ ഭാഗം കാണാം.
" ഇതിലെവിടെയാ ജോണ്ടി?"
" ചേച്ചി 3 മിനിട്ട് 17 സെക്കന്റ്. "
" അതിൽ ആരുമില്ലാല്ലോ....." അരവി എത്തി നോക്കി പറഞ്ഞു.
" ചേച്ചി ബെഡ്റൂം സൂം ചെയ്"
അത് പോലെ ചെയ്തു. അവൻ പറഞ്ഞത് ശരിയാണ്. ബെഡിൽ രണ്ട് കാലുകൾ, കാലുകൾ എന്നു മുഴുവനായും പറയാൻ പറ്റില്ല, കാൽപാദം... തൊണ്ട വരണ്ടു. അതിനകത്ത് ആ ഫാമിലിയിലുള്ള ആരോ ഒരാളുണ്ട് അയാൾ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ ? ജീവിച്ചിരിപ്പുണ്ടെങ്കിൽ അവർ ഞങ്ങളെ കണ്ടു കാണും അതുറപ്പ്.
💬 Comments
View all comments