Chapter Title : അജ്ഞാതന്‍റെ കത്ത് 2
അറിയില്ല. കടുങ്ങാച്ചിറയാണ് എന്നൊരൂഹം പറഞ്ഞു. അത് നമുക്ക് കണ്ടു പിടിക്കാവുന്നതേയുള്ളൂ."
"ആദ്യം സാമുവൽസാറിന്റെ പാർട്ടിക്ക് പോവണം, സാറിനോട് ഇക്കാര്യത്തെ പറ്റി പറയണം"
സാമുവൽ സാറായിരുന്നു വിഷൻ മീഡിയാ ചാനലിന്റെ ജീവനാഡി. അച്ഛന്റെ ആത്മാർത്ഥ സുഹൃത്ത്. സാമുവേൽ സാറ് വരുന്ന സമയത്ത് വിഷൻ മീഡിയ വെറുമൊരു ലോക്കൽ ചാനലു മാത്രമായി പാട്ടും സിനിമയുമായി കഴിയുകയായിരുന്നു . ചാനൽ ഓണറായിരുന്ന ശിവറാമിന്റെ അകാലമരണത്തിൽ പലരും ചാനൽ വിൽക്കാൻ നിർബന്ധിച്ചെങ്കിലും മക്കളില്ലാത്ത ഗായത്രിശിവറാം ഒരു കുഞ്ഞിനെ എന്ന പോലെ ചാനലിനെ സ്നേഹിക്കുകയായിരുന്നു. സാമുവൽസാർ വന്നതിനുശേഷം ചാനലിൽ മൊത്തം അഴിച്ചുപണി നടത്തി. പിതൃതുല്യനായി എല്ലാവരും അദ്ദേഹത്തെ കണ്ടു ബഹുമാനിച്ചു. പ്രായവും ജേർണലിസം മേഖലയിലെ പ്രവർത്തിപരിചയവും കൊണ്ട് സാമുവേൽ സാർ വിഷൻ മീഡിയയെ റേറ്റിംഗിന്റെ കാര്യത്തിൽ മുൻപന്തിയിലെത്തിച്ചു.
സത്യമാണദ്ദേഹത്തിന്റെ അജണ്ട. സ്നേഹമാണ് മുദ്രാവാക്യം. ഇന്നത്തോടെ അദ്ദേഹം വിഷൻ മീഡിയയോട് വിട പറയുകയാണ്. വികാരഭരിതമായ രംഗങ്ങൾ കാണേണ്ടി വരും. ലെമെറാഡൂണിലാണ് പാർട്ടി വെച്ചിരിക്കുന്നത്.
" അരവി ഇന്ന് വൈകീട്ട് ഒരു സംഭവം നടന്നു."
എനിക്ക് വന്ന കത്തിലെ ഉള്ളടക്കം ആദ്യാവസാനം പറഞ്ഞപ്പോൾ അവനുറക്കെ ചിരിക്കാൻ തുടങ്ങി.
" ജേർണലിസ്റ്റാണത്രെ മണ്ടി....."
അവൻ വീണ്ടും ചിരിച്ചു തുടങ്ങി.
"എടി അത് പറ്റിക്കാനാരേലും ചെയ്തതാവും"
" ആവോ..... എനിക്കറീല്ല അരവി.എന്തോ ചെറിയൊരു ഭയം തോന്നി തുടങ്ങി. "
പിന്നെ കുറേ നേരം മൗനത്തിലായിരുന്നു. മൗനം ഭേതിച്ചത് അരവിയായിരുന്നു.
" വേദ അതിന്റെ വീഡിയോ ജോണ്ടിയുടെ കൈവശമല്ലേ?"
" ഉം "
"നമുക്കത് സ്റ്റുഡിയോയിൽ വെച്ചിട്ട് പോവാം. നീയവനെ വിളിച്ച് സ്റ്റുഡിയോയിൽ വരാൻ പറ"
ഫോണെടുത്തപ്പോൾ അത് സ്വിച്ചോ ഫായിരുന്നു വീണ്ടും
"അരവീ നിന്റെ ഫോൺ തന്നെ എന്റേത് ചത്തു.
"എടി എച്ചി ആ ഫോണൊന്നു മാറ്റി വാങ്ങരുതൊ? ജാംബവാന്റെ കാലത്തെ സാധനവുമായി ഇറങ്ങിയേക്കാ."
ഫോൺ തരുമ്പോൾ അവൻ കളിയാക്കി.
" പിന്നേ ജാംബവാനുപയോഗിച്ച ഫോണല്ലെ ഇത്, അസമയത്തെ തമാശ ബോറാ"
തിരിച്ച് മറുപടി കൊടുത്തു ഞാൻ. ഫോൺ തുറന്നപ്പോൾ 17 മിസ്ഡ് കോൾ ജോണ്ടിയുടേത്. മനസിൽ എന്തോ അപകടം മണത്തു. തിരികെ വിളിച്ചപ്പോൾ ജോണ്ടിയുടെ ഫോൺ ഔട്ട് ഓഫ് കവറേജ് ഏരിയാ
കാര്യം അരവിയോട് പറഞ്ഞു. എവിടെയോ ഒരു അപകടം മണത്തു. തിരികെ പോയിട്ട് കാര്യമുണ്ടോ? അരവി വണ്ടി എടുത്തു, കലൂർ സ്റ്റേഡിയം കഴിഞ്ഞപ്പോൾ മുതൽ പിന്നിൽ ഒരു വൈറ്റ് സ്ക്കോഡ ഫോളോ ചെയ്യുന്നതായി തോന്നി.
"അരവീ നമ്മളെ ആരോ ഫോളോ ചെയ്യുന്നുണ്ടോ
💬 Comments
View all comments