Chapter Title : അജ്ഞാതന്‍റെ കത്ത് 2
എന്നൊരു സംശയം "
" ഉം..... ഞാനത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ സ്ക്കോഡ അത്താണി മുതൽ നമുക്ക് പിന്നിലുണ്ട്."
"ഡാ ഏതേലും ഇടവഴി നോക്കി കയറ്റ് "
കലൂരിന്നു റൈറ്റ് കട്ട് ചെയ്ത് പൊറ്റക്കുഴി വഴിതിരിഞ്ഞു.സ്ക്കോഡയും പിന്നാലെ തന്നെ. മെയിൻ റോഡ് വിട്ട് പോക്കറ്റ് റോഡ് തുടങ്ങി. പിന്നാലെ സ്ക്കോഡ ഇല്ല. ഭാഗ്യം! ഇടവഴി ഏതൊക്കെയോ കയറി ഞങ്ങൾ നാഷണൽ ഹൈവേയിൽ കയറി.
" സ്റ്റുഡിയോയിൽ നമുക്ക് പിന്നെ വരാം. ആദ്യം സാമുവേൽ സാറിനെ കാര്യം ധരിപ്പിക്കണം."
അരവി പറഞ്ഞു. ലെമെറാഡൂണിൽ എത്തുമ്പോൾ പാർട്ടി തുടങ്ങിയിരുന്നു. പച്ച പട്ടുസാരിയിൽ ഗായത്രി ശിവറാം പാർട്ടിയുടെ കേന്ദ്ര ബിന്ദുവായി ജ്വലിച്ചു നിന്നു.
"എന്താണിത് വേദാ, പാർട്ടിക്കു വരുമ്പോഴെങ്കിലും ഡ്രെസ്സിന്റെ കാര്യത്തിൽ ഒന്നു ശ്രദ്ധിക്കണ്ടെ?"
ഒരമ്മയുടെ കരുതലോടെ പതിയെ ശാസനയായി അവർ ചോദിച്ചു. ഞാനും അതേപ്പറ്റി അപ്പോഴാണ് ശ്രദ്ധിച്ചത്. ജോണ്ടിയുടെ കാൾ വന്നപ്പോൾ ഒരു പഴയ ജീൻസുമിട്ട് ഇറങ്ങുകയായിരുന്നു. ഞാനതിനു മറുപടിയായി തല കുലുക്കി ഒന്നു ചിരിച്ചു. അപ്പോഴാണ് സാമുവേൽസർ അവിടേക്ക് വന്നത്.
" ഹാ ഹാ വെൽകം മൈ ഏയ്ഞ്ചൽ വേദപരമേശ്വർ......."
സ്വതസിദ്ധമായ ചിരിയോടെ അദ്ദേഹം എന്നെയും ശേഷം അരവിന്ദിനേയും ആലിംഗനം ചെയ്തു.
" ഇത്രയും ലേറ്റായപ്പോൾ ഞാനോർത്തു ഇനി താൻ ഉരുചുറ്റല് കഴിഞ്ഞെത്തിക്കാണില്ലാ എന്ന്. "
എതിരെ കൊണ്ടുവന്ന ഒരു ഓറഞ്ച് ജ്യൂസ് എടുത്ത് കൊണ്ട് ഞാൻ പറഞ്ഞു.
"ഞാൻ ഉച്ചകഴിഞ്ഞപ്പോഴെക്കും എത്തി സർ, അതിനിടയിൽ ഒരു വർക്കും കിട്ടി, പിന്നതിന്റെ പിന്നാലെയായി പോയി. "
"സീ മിസ്റ്റർ അരവിന്ദ് "
സാമുവേൽ സർ അരവിന്ദിനു നേരെ തിരിഞ്ഞു.
"ഇതാണ് മറ്റുള്ളവരിൽ നിന്നും വേദ പരമേശ്വറിനെ വ്യത്യസ്ഥയാക്കുന്നത്. പരമേശ്വറിന്റെ അതേ വീര്യം സ്വഭാവം."
എതിരെ നടന്നു വരുന്ന ചെറുപ്പക്കാരനെ നല്ല പരിചയം തോന്നി. അയാൾ സാമുവേൽ സാറിനു ഷേക്ക്ഹാന്റ് കൊടുക്കുമ്പോൾ ചെരിഞ്ഞ് എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. മുഖം മുന്നേ എവിടെയോ കണ്ടതായി ഓർത്തെങ്കിലും എവിടെയെന്ന് മാത്രം വ്യക്തതയില്ല. ചാനലിലെ ന്യൂസ് റീഡർ ചെൽസിസിറിയക്ക് വന്നു അയാളോട് കുശലം പറഞ്ഞപ്പോഴും അയാൾ എന്നെ തന്നെ ശ്രദ്ധിക്കുകയായിരുന്നു..
അരവിയുടെ ഫോൺ ശബ്ദിച്ചു അവൻ ഫോണുമായി പുറത്തോട്ട് പോയി.
"സാറിനോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.'' ഞാൻ സാമുവേൽ സാറിനോട് പറഞ്ഞു.
"കുഴപ്പാണോടോ "
" ഉം..... കുറച്ച് "
ഞാനും പറഞ്ഞു. അപ്പോഴേക്കും തിടുക്കപ്പെട്ട് അരവിന്ദ് വന്നു.
"വേദ അർജ്ജന്റ് ഒരിടം വരെ പോകണം. സർ ഞങ്ങൾ പാർട്ടി
💬 Comments
View all comments