Chapter Title : അക്ഷയ്മിത്ര 2 [മിക്കി]
പോവല്ലെ…. പോവല്ലെ”” എന്നുപറഞ്ഞുകൊണ്ട് ലെച്ചു (ലക്ഷ്മി) എന്റെ അടുത്തേക്ക് വന്നു—--- എന്താ എന്ന ഭാവത്തോടെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി..
““ഒരു കാര്യം പറയാന… ചെവി ഇങ്ങോട്ട് നീട്ടിക്കെ””” ലെച്ചു വളരെ സീരിയസ്സായി എന്നോട് പറഞ്ഞു—-- എല്ലാവരുടേയും നോട്ടം ഞങ്ങളേതന്നെ ആയിരുന്നു..
““എന്താടി”” എന്ന് ചോദിച്ചുകൊണ്ട് ഞാൻ അവളുടെ അടുത്തേക്ക് എന്റെ കാതടുപ്പിച്ചതും,,,,,,,, രണ്ട് കൈകൊണ്ടും എന്റെ കഴുത്തിലൂടെ ചുറ്റിപിടിച്ച ലെച്ചു അവളുടെ വിടർന്ന ചുണ്ടുകൾ എന്റെ കവിളിലേക്ക് ചേർത്ത് അമർത്തി ചുംബിച്ചു..
പെട്ടന്ന് ഞാൻ അവളിൽ നിന്നും എന്റെ തല പിന്നിലേക്ക് വലിച്ചു…… അതുകണ്ട് എല്ലാവരും എന്നേയും അവളേയും മാറിമാറി നോക്കുന്നുണ്ടായിരുന്നു—- അക്കു വായ പൊത്തിപിടിച്ച് നിന്ന് ചിരിക്കാനും തുടങ്ങി.
ഉമ്മകിട്ടിയ കവിളിൽ ഒരു കൈവച്ച് പതിയെ തുടച്ചുകൊണ്ട് ഞാൻ ലെച്ചുവിന്റെ മുഖത്തേക്ക് നോക്കി..
““ഇവരെ കൊണ്ടുപോകാമെന്ന് ഏറ്റാൽ രണ്ട് ഉമ്മ തരാവെന്ന് ഞാൻ നുമ്പെ പറഞ്ഞില്ലെ…. ഒരുമ്മ ഇപ്പൊ തന്നു, ഇനി അടുത്തത് നാളെ തരാട്ടൊ””” നാണം കവിഞ്ഞൊഴുകുന്ന ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞ് നിർത്തിയതും..
““അതിന് അവനല്ലല്ലൊ പോകുന്നത് അവന്റെ ഫ്രണ്ടല്ലെ അവരേംങ്കൊണ്ട് കാവാലത്തേക്ക് പോകുന്നത്”””” എന്ന് പറഞ്ഞുകൊണ്ട് സ്നേഹ അവളുടെ അടുത്തേക്ക് വന്നു—- ഇടയ്ക്ക് കലിപ്പിച്ചൊരു നോട്ടവും സ്നേഹയെന്നെ നോക്കി..
““അപ്പുവേട്ടൻ കാരണവല്ലെ മനീഷേട്ടൻ ഇവരെ കൊണ്ടുവിടാന്ന് സമ്മതിച്ചത്… അപ്പൊ അപ്പുവേട്ടനല്ലെ ഉമ്മ കൊടുക്കേണ്ടത്….. ഞാനിനീം ഉമ്മ കൊടുക്കും””” സ്നേഹയോട് മറുപടി പറഞ്ഞുതുടങ്ങിയ ലെച്ചു ഒരു പുഞ്ചിരിയോടെ എന്നെ നോക്കികൊണ്ട് പറഞ്ഞവസാനിപ്പിച്ചു..
““ആഹാ… അതുശെരി.! നിന്നേയിന്നുഞാൻ””” എന്നുപറഞ്ഞ് നിലത്ത് ചുറ്റിനും കണ്ണോടിച്ച് നോക്കിയ സ്നേഹ അടുത്തുകിടന്ന ഒരു വടി കയ്യിലെടുത്ത സേഷം.
💬 Comments
View all comments