Chapter Title : അക്ഷയ്മിത്ര 2 [മിക്കി]
മനസ്സിലോർത്തു..
അപ്പഴേക്കും വീടിന്റെ മുറ്റത്തുനിന്നും വണ്ടിഞാൻ റോഡിലേക്ക് ഇറക്കിയിരുന്നു..
****
അനഘയുടെ വീട്ടിൽനിന്നും ക്ഷേത്രത്തിലേക്കുള്ള മൂന്നുമിനുട്ട് യാത്രയ്ക്കിടയയിൽ ഞാൻ പിന്നിലേക്ക് നോക്കാനേ പോയില്ല, ഡ്രൈവിങ്ങിൽ തന്നെ ശ്രെദ്ധകൊടുത്തു, പെണ്ണുങ്ങൾ പിന്നിലിരുന്ന് എന്തൊക്കെയൊ കാണുകുണാന്ന് സംസാരിക്കുന്നുണ്ട്—- ഏറെക്കുറെ ക്ഷേത്രം അടുക്കാറായപ്പോൾ ഞാൻ ഫോണെടുത്ത് മനീഷിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു…
““എവിടായി മച്ചാനെ കോർട്ടിൽ എത്തിയൊ””” ഫോൺ എടുത്തതും അവൻ ചോദിച്ചു,,,
““നിയങ്ങോട്ട് ഇറങ്ങിക്കൊ.! ഞാനവിടെ എത്തി.!””
““ഓക്കേട മച്ചാനെ”” എന്നുപറഞ്ഞ് അവൻ ഫോൺ കട്ടാക്കി------ എന്നാൽ എന്റെ മനസ്സിൽ ചെറിയൊരു ടെൻഷൻ വീണ്ടും തുടങ്ങി, മിത്രേ കാണുമ്പോൾ അവന്റെ ഈ മച്ചാൻവിളി മാറി മൈരെ വിളി ആകും അതെനിക്ക് നന്നായിട്ട് അറിയാം,,, എന്തൊക്കെ സംഭവിച്ചാലും അവനെ ഇവരുടെകൂടെ എങ്ങനേലും പറഞ്ഞ് വിടണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു..
ഞാൻനേരെ വോളിബോൾ കോർട്ടിനുള്ളിലേക്ക് വണ്ടികയറ്റി നിർത്തിയസേഷം, മനീഷിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തുകൊണ്ടുതന്നെ ഞാൻ വണ്ടിയിൽ നിന്നും പുറത്തേക്കിറങ്ങി സ്വല്പം മാറി നിന്നു— പെണ്ണുങ്ങൾ എന്നേത്തന്നെ നോക്കി വണ്ടിയിൽതന്നെ ഇരുന്നു..
“എവിടാട.?”””” അവൻ കോളെടുത്തതും ഞാൻ ചോദിച്ചു..
““മച്ചാനെ എത്തിയട…എത്തിയെത്തി””” അത്രേം പറഞ്ഞ് അവൻ ഫോൺ കട്ടാക്കിയതും… റഫീക്കിന്റെ ബൈക്കിന്റെ ഹോൺ ശബ്ദം അവിടെ മുഴങ്ങികേട്ടു— അത് മനീഷാണെന്ന് എനിക്ക് മനസ്സിലായി— ഒരു കൂട്ടിന് അവൻ റഫീക്കിനേയും വിളിച്ചോണ്ടാണ് വന്നത്..
റഫീക് തന്റെ ബൈക്ക് കോർട്ടിന്റെ ഒരു സൈഡിലേക്ക് ഒതുക്കി നിർത്തിയതും ഞാനവരുടെ അടുത്തേക്ക് നടന്നുചെന്നു ..
““ഇന്ന”” ചെന്നപാടെ ഞാൻ കാറിന്റെ ചാവി അവനുനേരെ നീട്ടി..
““ഞാനെന്റെ കാലൊന്ന് നിലത്ത് കുത്തട്ടെ മൈരെ””” എന്നുപറഞ്ഞുകൊണ്ട് ബൈക്കിന്റെ പിൻസീറ്റിൽ നിന്നും ഇറങ്ങി
💬 Comments
View all comments