0%

Chapter Title : അളിയൻ ആള് പുലിയാ 23 [ജി.കെ]

Author : ജി.കെ Read All Parts 7.9K

"ഒരു നൂറുരൂപ തന്നെ.....

"നൂറു പോരാ......അഞ്ഞൂറ് തന്നെ വേണം....പോസ്റ്റുമാൻ വിളിച്ചു പറഞ്ഞു.....

"എന്തിനാടാ കാശ്.....

"അറിയില്ല....അയാള് കാശ് കൊടുത്താലേ ആ കവർ തരികയുള്ളൂ എന്ന് പറഞ്ഞു......

"അതൊന്നറിയണമല്ലോ......ബീന പുറത്തേക്കിറങ്ങി പോസ്റ്റ് മാനരികിലേക്കു ചെന്ന്.....

സർക്കാർ ശമ്പളം തരുന്നത് ഞങ്ങൾക്കുള്ളത് എത്തിക്കനാണ്.....മറിച്ചു ഞങ്ങളുടെ കയ്യിൽ നിന്നും പിണുങ്ങാനല്ല.....

"എന്റെ പൊന്നു ഇത്താ......ഇതൊക്കെ ഞങ്ങള് കൈകാര്യം ചെയ്യുന്ന കേസല്ലേ....ഇഷ്ടമുണ്ടെങ്കിൽ തന്നാൽ മതി...മോനെ സർക്കാരുദ്യോഗസ്ഥനായി.......

"ഹെന്റെ റബ്ബേ.....എന്നും പറഞ്ഞു ബീന നെഞ്ചത്തൊരടിയടിച്ചു.....എന്നിട്ടു തിരിഞ്ഞോരോട്ടം ആയിരുന്നു.....ബീനയുടെ സന്തോഷത്തിനതിരില്ലായിരുന്നു.....അവൾ അകത്തു കയറി ആയിരം രൂപ എടുത്തുകൊണ്ടു വന്നു അത് പോസ്റ്റമാണ് നേരെ നീട്ടി.....അഞ്ഞൂറ് മതി ഇത്താ...ഒരു സന്തോഷത്തിനു......പോസ്റ്റുമാൻ പറഞ്ഞു....

"അത് സാരമില്ല.....ഇത് വച്ചോ.....

"എന്നാൽ മോന്റെ വച്ചടി വച്ചടി കയറ്റത്തിന് ഇത്ത തന്നെ ഇതങ്ങോട്ടു വാങ്ങിക്കോ.....മോനിങ് വന്നു ഇതിൽ ഒരു ഒപ്പിടൂ....അയാൾ കവർ രണ്ടു കൈകൊണ്ടും ബീനയുടെ കയ്യിലേക്ക് കൊടുത്തിട്ടു സുഹൈലിന് നേരെ രജിസ്റ്റേർഡ് പോസ്റ്റിന്റെ സൈൻ ചെയ്യുന്ന പേപ്പർ നീട്ടി.....സുഹൈൽ ഒപ്പിട്ടു....എന്നിട്ടു ബീനയുടെ കയ്യിൽ നിന്നും കവർ വാങ്ങി പൊട്ടിച്ചപ്പോൾ അവന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു......

"ആലപ്പുഴ സബ് ഡിവിഷനിൽ അമ്പലപ്പുഴ സർക്കിളിൽ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്‌പെക്ടർ ആയി നിയമിച്ചുകൊണ്ടുള്ള ആലപ്പുഴ ഡിസ്റ്റിക്ക് പോലീസ് ഓഫീസിൽ നിന്നുള്ള ഉത്തരവ്......തിങ്കളാഴ്ച രാവിലെ ഡിസ്ട്രിക് പോലീസ് ഓഫീസിൽ എത്തി ജോയിൻ ചെയ്യാൻ നിർദ്ദേശം......

അവൻ ബീനയെ കെട്ടിപ്പിടിച്ചുകൊണ്ടു തോളിൽ തല ചായ്ച്ചു.....അവന്റെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ ബീനയുടെ തോളിലേക്ക് വീണു......

"അയ്യേ.....സന്തോഷിക്കണ്ട നിമിഷത്തിൽ ഒരു പോലീസുകാരൻ കരയുകയാ...ഷബീർ അവനെ അടർത്തിമാറ്റികൊണ്ടു ചോദിച്ചു.....

"അത്തച്ചി ഇല്ലാത്ത ദുഃഖം എന്നെ അറിയിക്കാതെ വളർത്തിയ എന്റെ

💬 Comments

View all comments