Chapter Title : അളിയൻ ആള് പുലിയാ 25 [ജി.കെ]
സാജൻ പീറ്റർ എഴുതിയ കാർലോസ് മുതലാളി തുടക്കം മുതൽ വായിച്ചാൽ മതി)
ഊണും ചായകുടിയുമൊക്കെ കഴിഞ്ഞു അത്യാവശ്യം വേണ്ട തുണിത്തരങ്ങൾ എല്ലാം എടുത്തു പാർവതിയും ജി കെയും ഇറങ്ങി....
ഇറങ്ങാൻ നേരം പാർവതി പറഞ്ഞു...നമ്മുക്ക് ബാരിയുടെ വീട് വരെ കയറിപോയാലോ....അവിടെ ഒരു മരണം നടന്നതല്ലേ.....
"ഞാൻ ഗോപുവിനോട് ചോദിക്കട്ടെ....ജി കെ പറഞ്ഞു.....
"ഗോപു തിരക്കുള്ള ആളാണെന്നറിയാം.....ജി കെ ഗോപുവിന്റെ അടുക്കൽ വന്നു നിന്നുകൊണ്ട് പറയാൻ തുടങ്ങി....
"എന്തിനാ ജി കെ ജി ഈ വളച്ചു കേട്ട്.....കാര്യം പറ....
"അത് എന്റെ ഏറ്റവും അടുത്ത ഒരാളുടെ ഭാര്യ മാതാവ് രണ്ടു ദിവസം മുമ്പ് മരണപ്പെട്ടു.....അവിടെ വരെ ഒന്ന് കയറുന്നതിൽ വിരോധമുണ്ടോ?
"ഞാൻ ഇന്നത്തെ ദിവസം ജി കേക്കായി മാറ്റി വച്ചിരിക്കുകയല്ലേ....പിന്നെന്താ.....പാർവതിയുടെ മുഖം തെളിഞ്ഞു.....
"എന്നാൽ പിന്നെ പാറു....നീ ഒരു കാര്യം ചെയ്യൂ ആ ബാരിയെ വിളിച്ചു ആ വീടിന്റെ ലൊക്കേഷൻ ഒന്ന് തിരക്കു.....
"ശരി കൃഷ്ണേട്ടാ.....അതും പറഞ്ഞുകൊണ്ട് അവൾ ബാരിക്ക് ഒരു മിസ്സ്ഡ് കാൾ കൊടുത്തു....
********************************************************************************
എഫ് ഇസഡ് നാലേ മൂന്നേ ഒന്നേ മൂന്നു ദുബായിയിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വീമാനത്താവളത്തിലേക്കുള്ള ഫ്‌ളൈ ദുബായി വിമാനം ലാൻഡ് ചെയ്തിരിക്കുന്നു.....ആൾക്കാർ വീമാനത്തിൽ തിക്കും തിരക്ക് കാരണം നവാസ് പതിയെയാണ് എഴുന്നേറ്റത്.....ഇത് തന്റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമായിരിക്കണം....ഇത് കഴിഞ്ഞാൽ ഒരു മാസത്തിനകം സുബിയെയും മോനെയും തിരികെ കൊണ്ട് വരണം....ഒരു ടെമ്പററി താവളമായിരുന്നു ദുബായി....ഇനി കോഴിക്കോട് ...അതാവണം ചിന്ത.....ഖത്തണി പോയി വലിക്കട്ടെ.....കട മുത്തു തുറക്കുകയോ അടക്കുകയോ ഒക്കെ ചെയ്തോട്ടെ....ഒരു മാസം ..അവനും സംശയത്തിന് ഇടകൊടുക്കാതെ വേണം കാര്യങ്ങൾ നീക്കാൻ......തിരക്കൽപം കുറഞ്ഞു അവൻ സ്വർണമടങ്ങിയ ഹാൻഡ് ലഗ്ഗേജ് ഭദ്രമായി എടുത്തു.....പാസ്പോർട്ട് ഷർട്ടിന്റെ പോക്കറ്റിലേക്ക് തിരുകി....ട്രാവലർ ട്രോള്ളിയും വലിച്ചു കൊണ്ട് അവൻ വന്നു.....എമിഗ്രെഷൻ ക്ലിയറൻസ് കഴിഞ്ഞു....അടുത്തത് എക്സിറ്റ്....പക്ഷെ അതിനു മുമ്പ് ട്രാവലർ ട്രോളി സ്കാനറിലൂടെ കടത്തി വിടണം....അവിടെ ഇരിക്കുന്ന പോലീസുകാരനെ നോക്കി....അതാവണം മുത്തു പറഞ്ഞ പുരുഷോത്തമൻ സാർ.....നവാസിന് അല്പം പരിഭ്രമം തോന്നിയെങ്കിലും അവൻ അയാളെ നോക്കി കൊണ്ട് ചോദിച്ചു...."പുരുഷോത്തമൻ സാർ....
"ക്യാ.....
"മിസ്റ്റർ പുരുഷോത്തമൻ....
"കോയി പുരുഷോത്തമൻ കുരുഷോത്തമൻ നഹി ഹൈ...രെ.....ജൽദി രഖ്‌നാ .....പീച്ചേ ആത്മീ
💬 Comments
View all comments