0%

Chapter Title : അളിയൻ ആള് പുലിയാ 25 [ജി.കെ]

Author : ജി.കെ Read All Parts 3428

ലോഗ് കടെ ഹൈ....

"സാബ് മേം പുരുഷോത്തമൻ സാബ് കാ ആത്മി ഹൂം....

"തൂ ആത്മി ഹോ യാ പൈജാമ....മേരെ കോ ക്യാ ലേന ദേന..തു അപ്ന സാമാന് രഖേ ആഗേ കോ നികൽ......പാസ്പോർട് ഇഥർ ദേ..

നവാസ് കരുതി ഇത് കാശിനുള്ള പിടിയായിരിക്കും എന്ന്....അവൻ പോക്കറ്റിൽ നിന്നും അഞ്ഞൂറ് ദിർഹംസ് എടുത്തു പാസ്പോർട്ടിനുള്ളിൽ വച്ചിട്ട് ബാഗ് സ്കാനറിൽ ഇട്ടു....അതൊഴുകി വരുമ്പോൾ കസ്റ്റംസ് ഓഫീസർ പാസ്പോര്ട് തുറന്നു നോക്കി...അഞ്ഞൂറ് ദിർഹംസ്....

"ഏഹ് ക്യാ ഹൈ...

"നവാസ് കണ്ണിറുക്കി കാണിച്ചു....അപ്പോഴേക്കും ട്രാവലർ ട്രോളി സ്കാനറി കയറി.....ആ ഓഫിസർ ട്രോളി മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ചു....എന്നിട്ടു മുന്നോട്ടു വിട്ടു....ട്രോളി സ്കാനറിൽ നിന്നുമിറങ്ങി....പാസ്സ്പോർട്ടിൽ ഇരുന്ന തുക അതെ പോലെ തന്നെ നവാസിന്റെ പോക്കറ്റിലേക്ക് വച്ച് കൊടുത്തിട്ടു അയാൾ പറഞ്ഞു...."ഖോലോ.....

"ക്യാ.....നവാസ് ചോദിച്ചു....

"അബേ...സീൻ ക്രിയേറ്റ് നഹി കർ നെ കാ....ട്രോളി ഖോൽദൊ.....കസ്റ്റംസ് ഓഫീസർ പറഞ്ഞു....

"സാർ മേം പുരുഷോത്തം സാർ കാ ആത്മീ ഹൂം....

"തു കിസികാ ഭി ആത്മി ഹോ....ഏഹ് ഖോൽ...നഹി തോ സബ് കുച്ച് അന്തർ ലെ ജാക്കെ ഖുല ദൂങ്ങാ ...അയാൾ പരുഷമായി തന്നെ ട്രോളിയിൽ നോക്കി പറഞ്ഞു....

നവാസ് തുറന്നു....

പോലീസുകാരൻ ഡ്രെസ്സുകൾ പതിയെ പുറത്തേക്കെടുത്തു....ഓരോ ഡ്രെസ്സിലും ടേപ്പ് കൊണ്ട് ഒട്ടിച്ചു വച്ചിരിക്കുന്ന ആഭരണങ്ങൾ.....

അയാൾ ഒന്നൊന്നായി അഴിച്ചെടുത്തു....പിറകിലുള്ള യാത്രക്കാർ അന്തം വിട്ടു നിന്ന്....ആ ഓഫീസർ മറ്റൊരു ഓഫീസറെ വിളിച്ചവിടെ ഇരുത്തിയ ശേഷം നവസിനെയും കൂട്ടി കസ്റ്റംസ് മാനേജരുടെ റൂമിലേക്ക് പോയി....പോകുന്ന വഴിയിൽ നവാസ് മുത്തുവിനെ വിളിച്ചു....

"ദി മൊബൈൽ ഫോൺ യു ആർ ട്രയിങ് ടു റീച് ഈസ് അൺ അവൈലബിൾ.....അപ്പോഴേക്കും കസ്റ്റംസ് മാനേജരുടെ റൂമിലെത്തി കഴിഞ്ഞിരുന്നു.....

ഏറെ നേരം കഴിഞ്ഞപ്പോൾ നവാസിന്റെ ബാഗിൽ നിന്നും എടുത്ത സ്വർണം എല്ലാം കൂടി തൂകിയപ്പോൾ ഏകദേശം രണ്ടരകിലോ സ്വർണ്ണം....അപ്പോഴാണ് മുത്തു തിരികെ വിളിച്ചത്....

"എന്തായി കാക്ക....ഇറങ്ങിയോ?

"ഇല്ല..നീ ഇതെവിടെയായിരുന്നു.....

"ഏയ്.....മൊബൈൽ ബന്ദ് കർ...മാഥേർ ചോദ്....മൊബൈൽ പിടിച്ചു വാങ്ങിച്ചു കൊണ്ട് വേറൊരു ഹിന്ദിക്കാരൻ ഗർജ്ജിച്ചു.....

നവാസിനെ അവിടെയുണ്ടായിരുന്ന ബഞ്ചിലേക്കിരുത്തി.....അപ്പോഴേക്കും ചാനലായ ചാനലെല്ലാം എങ്ങനെയോ വിവരം അറിഞ്ഞു പാഞ്ഞെത്തി.....

കരിപ്പൂരിൽ സ്വർണ്ണവേട്ട.....ദുബായിയിൽ

💬 Comments

View all comments