Chapter Title : ?അല്ലി ചേച്ചി ?[കൊമ്പൻ] [Updated]
ശേഷം ഞാൻ വീട്ടിലേക്ക് വരാൻ ബൈക്കിന്റെ കിക്കർ അടിച്ചു.
അച്ഛൻ കടയിലായിരുന്ന സമയം അമ്മ ഉച്ചയ്ക്കുള്ള ഫുഡിന് പച്ചക്കറി അരിയുമ്പൊ ഞാൻ കസേര വലിച്ചിട്ട് അമ്മയുടെ അടുത്തേക്കിരുന്നു, അമ്മ ജോലിയിൽ മുഴുകികൊണ്ട് എന്നോട് ചോദിച്ചു “ഇന്ന് ലീവാണോ നീ..”
“ആഹ് അമ്മെ ലോണിന്റെ കാര്യത്തിന് ഇന്ന് ബാങ്കിലേക്കൊന്നു പോകണം!”
“മോനെ ….ലതഅമ്മായി വിളിച്ചിരുന്നു, സ്വാതിക്ക് എന്തോ ഇഷ്ടക്കേടുന്നു മാത്രം പറഞ്ഞു. എന്തായാലും എന്റെ മോൻ അത് വിഷയമാക്കണ്ടട്ടോ...അതിലും നല്ലൊരു കുട്ടിയെ അമ്മ നിനക്ക് കണ്ടുപിടിച്ചു തരാം…” അമ്മേയെന്നെ സാരിത്തുമ്പുകൊണ്ട് മുഖം തുടച്ചുകൊണ്ട് പറഞ്ഞു. അമ്മയുടെ മുഖത്തെ ചിരി കണ്ടപ്പോൾ എനിക്ക് പാവം തോന്നി. ഞാനെന്താ പുര നിറഞ്ഞു നില്കുന്നപോലെയാണിവരുടെ സംസാരം!
“അമ്മെ….”
“അമ്മ ആലോചിച്ചിട്ടുണ്ടോ? ഞാൻ കല്യാണം കഴിഞ്ഞശേഷം, അമ്മക്കും അച്ഛനും പ്രായം ആവുമ്പൊ, അല്ലി ചേച്ചി തനിച്ചായി പോകില്ലേ ജീവിതത്തിൽ…...?” ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി കൊണ്ട് സ്പഷട്മായി പറഞ്ഞു.
“എന്താ അപ്പൂ നീയിപ്പറയുന്നെ?” അമ്മ ഒരു ഞെട്ടലോടെ പച്ചക്കറി അരിയുന്നത് നിർത്തി, അമ്മയുടെ മുഖം ചുവന്നിരുന്നു.
“'അമ്മ സമ്മതിച്ചാൽ…...” ഞാൻ പതിയെ അമ്മയുടെ കൈ അമർത്തി പിടിച്ചു.
“നീയെന്താ പറയുന്നേ അപ്പൂ……
ഞാൻ പ്രസവിച്ചിട്ടില്ലന്നല്ലേ യുള്ളൂ……
അവളെന്റെ മോളെ പോലെയല്ലേ!
അല്ലി നിന്റെ ചേച്ചിയല്ലേ അപ്പൂ….” അമ്മയുടെ നേർത്ത ശബ്ദമെന്റെ കാതിൽ വന്നു പതിക്കുമ്പോ എനിക്കറിയാമായിരുന്നു,അമ്മയിതു തന്നെ പറയുമെന്ന്!
“ഞങ്ങൾക്ക് രണ്ടാൾക്കും പരസ്പരം ഇഷ്ടമാണ്!!!!!!” ഞാൻ കലമിട്ടുടച്ചുകൊണ്ട് പറഞ്ഞു.
“അപ്പൂ…നീയെന്താ ഈ പറയുന്നേ!?
അച്ഛൻ അറിഞ്ഞാലുണ്ടല്ലോ!”
“അമ്മ ആലോചിച്ചിട്ട് പറഞ്ഞാൽ മതി…..
സമ്മതമാണെങ്കിൽ ഞങ്ങൾ കല്യാണം കഴിച്ചു, ജീവിക്കും …
അല്ലെങ്കിൽ കഴുത്തിൽ തലയില്ലാതെ
💬 Comments
View all comments