0%

Chapter Title : Aloom 3 [Colleen looser]

Author : Kambikathakal Read All Parts 289

മാഡം വീട്ടുമുറ്റത് ഒരു BMW ഒക്കെ ഉണ്ടല്ലോ, അപ്പൊ പിന്നെ അതെടുത്തു പോയാൽ മതിയായിരുന്നില്ലേ " സംഭാഷണം തുടരുന്നതിനു വേണ്ടി അവൻ ചോദിച്ചു.

ഒരു നിമിഷം മനസ്സിൽ ചിരിച്ചു കൊണ്ട് "പെട്രോളിന്റെ ക്യാഷ് ഞാൻ കൊടുത്തോളം,അതിനു നീ പേടിക്കേണ്ട" എന്ന് തമാശ രൂപേനെ കൌണ്ടർ അടിച്ചു ശ്രീദേവി അവനെ നോക്കി. ചമ്മലോട് വളിഞ്ഞ മുഖവുമായി ഒരു നിമിഷം അവൻ അവരെ നോക്കി. "അതല്ല മേടം, ഞാൻ " എന്ന് അവൻ പറഞ്ഞൊപ്പിക്കുമ്പോഴേക്കും അവർ വീണ്ടും പറഞ്ഞു,

"ഞാൻ തമാശക്ക് പറഞ്ഞതാടാ, അത് പിന്നെ ഒരു ഡിന്നറിനോക്കെ പോകുമ്പോ നമ്മളെ വന്നു പിക്ക് ചെയ്ത് പോകുന്നതല്ലേ അതിന്റെ രീതി " ഒരു ചെറു പുഞ്ചിരിയോടെ അവർ പറഞ്ഞു. അത് കേട്ട നിമിഷം അവനും ഒന്ന് മേഡത്തെ തിരി കയറ്റാം എന്ന് കരുതി പറഞ്ഞു, "എന്താ മേടം, ഇത് ഇനി വല്ല ഡേറ്റ് വല്ലതും ആണോ ". "നിനക്ക് അങ്ങനെ തോന്നുന്നെങ്കിൽ അങ്ങനെ എടുത്തോ "

ഒരു തമാശ ചിരിയോടെ അവർ മറുപടി പറഞ്ഞു.ആ ഒരു നിമിഷം അവരുടെ ഇടയിൽ മുതലാളിയും ജോലിക്കാരനും എന്നതിലുപരി എന്തോ ഒരു പ്രത്യേകമായ ബന്ധം ഉടലെടുക്കുന്നതായി അവനു തോന്നി. ഇന്നലെയും അതെ തോന്നൽ ഉണ്ടായിരുന്നെങ്കിലും ഇന്ന് അതിനല്പം ശക്തി കൂടി. എന്തും തുറന്നു പറയാൻ പറ്റുന്ന സൗഹൃദങ്ങളുടെ ഒരു കൊട്ടാരം അവരുടെ മുന്നിൽ പണിയപ്പെട്ടിട്ടുണ്ട് എന്ന തോന്നൽ അവർക്ക് രണ്ടു പേർക്ക് ഉണ്ടായി.അങ്ങനെ അവരുടെ സംസാരങ്ങൾ നീണ്ടു പോയി.

താജ് റെസ്റ്റോറന്റിന്റെ പാർക്കിംഗ് ലോട്ടിൽ കാർ നിർതിയിട്ട് ഗോകുൽ ഗേറ്റ് നരികിൽ കാത്തു നിൽക്കുന്ന

💬 Comments

View all comments