0%

Chapter Title : ❤️അനന്തഭദ്രം 3❤️ [രാജാ]

Author : രാജാ Read All Parts 1.6K
മാത്രം ഒന്നുമില്ല.. നാട്ടിലെ തന്നെ ഒരു ട്യൂഷൻ സെന്ററിൽ പഠിപ്പിക്കാൻ പോകുന്നുണ്ട്..." "അതെന്താടോ ഒരു ജോലി അല്ലെ..?? "" "അല്ല ഞാൻ അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതല്ല... "" "താൻ വേറെ ജോലിക്ക് നോക്കുന്നുണ്ടോ...?" "ഹ്മ്മ് " "ഭദ്ര ഏത് വരെ പഠിച്ചു... " "ഡിഗ്രി.. PG ചെയ്യണന്നുണ്ട്... " കാർ അമല ഹോസ്പിറ്റൽ ക്രോസ്സ് ചെയ്തു.. അപ്പോഴാണ് എനിക്ക് ശരതിന്റെ call വരുന്നതു... ഞാൻ integrated സ്‌ക്രീനിൽ ക്ലിക് ചെയ്ത് in-car microphone settings വച്ച് call അറ്റൻഡ് ചെയ്തു.. ഞാൻ അവനോട് സംസാരിക്കുന്ന നേരമത്രയും അവൾ എന്റെ കാർ തന്നെ ശ്രദ്ധിച്ചു കൊണ്ടിരിക്കുവായിരുന്നു... "ഈ കാർ ആണോ അനന്തുവേട്ടന്റെ...?? ഞാൻ ഫോൺ വച്ചു കഴിഞ്ഞതും കുഞ്ഞുങ്ങളെ പോലെയുള്ള നിഷ്കളങ്കമായ അവളുടെ ചോദ്യം കേട്ട് എനിക്ക് പെട്ടന്ന് ചിരി വന്നു... "എന്തിനാ ചിരിക്കുന്നെ.. " എന്റെ ചിരി കണ്ടു പെണ്ണിനൊരു സംശയം.. "ഏയ് ഒന്നുമില്ല.. ഈ കാർ ആണ് എന്റെതു.. ആ കാർ എന്റെ ഏട്ടന്റെതു.. " എന്താ പോരെ... ഇനിഎന്താ അറിയണ്ടെ.. " പെട്ടന്ന് അവളുടെ മുഖത്തെ ചിരി മാഞ്ഞു.. ഞാൻ അങ്ങനെ പറഞ്ഞതു കാരണം ആണോ എന്തോ അവൾ പിന്നെ ഒന്നും എന്നോട് മിണ്ടിയില്ല.. പുറമേ വലിയ പക്വത കാണിച്ചുവെങ്കിലും അവളുടെ ഉള്ളിലെ കുട്ടിത്തം പെട്ടന്ന് പുറത്തു വന്നതാണന്ന് എനിക്ക് മനസ്സിലായി.. എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ പുറത്തെ മഴയിലേക്ക് കണ്ണും നട്ട് ഇരിപ്പാണ് കക്ഷി..... ഞാൻ കളിയാക്കിയതാന്ന് കരുതി പാവത്തിനു വിഷമം ആയോ... ഇടയ്ക്കിടെ കരിമിഴികളെ മറക്കുന്ന മുടിയിഴകളെ മാടിയൊതുക്കുന്നുണ്ട് അവൾ...

💬 Comments

View all comments